Connect with us

Kerala

സ്വകാര്യ ബസ് മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമതി; ഉടന്‍ പണിമുടക്കിലേക്കില്ലെന്ന് ബസുടമകള്‍

റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ പത്മകുമാര്‍ ചെയര്‍മാനായ സമിതിയാണ് പഠനം നടത്തുകയെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍ അറിയിച്ചു

Published

|

Last Updated

കുറ്റ്യാടി ബസ് സ്റ്റാന്റ് (ഫയൽ ചിത്രം)

തിരുവനന്തപുരം |  പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ പത്മകുമാര്‍ ചെയര്‍മാനായ സമിതിയാണ് പഠനം നടത്തുകയെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍ അറിയിച്ചു

 

സ്വകാര്യ ബസുകള്‍ക്ക് അധിക വരുമാനം കണ്ടെത്തുന്നതിനായി ബസിനകത്തും പുറത്തും പരസ്യങ്ങള്‍ പതിക്കാന്‍ അനുമതി നല്‍കും. ഇതിന് പുറമെ സംസ്ഥാനത്ത് സമഗ്രമായ ഒരു ഗതാഗത നയംരൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പഠനക്കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരാന്‍ വൈകരുതെന്നും സര്‍ക്കാര്‍ അടിയന്തിരമായി താല്‍ക്കാലിക ആശ്വാസ നടപടികള്‍ സ്വീകരിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചു വരുമ്പോഴേക്കും സാമ്പത്തിക ബാധ്യത മൂലം സംസ്ഥാനത്തെ പകുതിയിലധികം സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തേണ്ടി വരുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ബസുകള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള സമരത്തിലേക്ക് ഉടന്‍ കടക്കുന്നില്ലെന്ന് പ്രതിനിധികള്‍ വ്യക്തമാക്കി.

Content Highlights: The Kerala government has appointed a special committee led by retired IPS officer K Padmakumar to study the crisis faced by the private bus sector due to the Priyadarsini free travel scheme. Transport Minister CP John announced that buses will be permitted to display advertisements for extra income. Following the talks, bus operators decided to postpone their strike.

---- facebook comment plugin here -----

Latest