Kerala
ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ല; നായയുമായുള്ള പരിശോധന അംഗീകരിക്കാനാവില്ല: ജി സുകുമാരന്‍ നായര്‍
പ്രസ്താവനകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ജി സുകുമാരന്‍ നായര്‍
കോട്ടയം | ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍, കേന്ദ്രമന്ത്രി സഹമന്ത്രി സുരേഷ് ഗോപി എന്നിവരുടെ പ്രസ്താവനയ്ക്ക് മറുപടി അര്‍ഹിക്കുന്നില്ലന്ന് ജി സുകുമാരന്‍ നായര്‍. വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് എന്‍എസ്എസ് ഇല്ല .പ്രസ്താവനകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
മന്നം സമാധിയില്‍ പ്രവേശിക്കുന്നതിന് ആര്‍ക്കും വിലക്കില്ല .പ്രോട്ടോക്കോള്‍ പാലിക്കണം എന്നു പറയുന്നതാണ് പ്രശ്‌നം .നായയുമായിട്ടുള്ള പരിശോധന അംഗീകരിക്കാന്‍ ആവില്ല .എന്‍എസ്എസ് ക്ഷേത്രം പോലെ കാണുന്ന സ്ഥലമാണ് മന്നം സമാധി
സുരേഷ് ഗോപി കയറാന്‍ ശ്രമിച്ചത് ബജറ്റ് യോഗത്തിനുള്ളിലാണ് .മന്നം സമാധിയില്‍ അന്ന് തന്നെ പുഷ്പാര്‍ച്ചന നടത്തിയതാണന്നും സുകുമാരന്‍ നായര്‍ പറഞ്ഞു
Content Highlights: NSS general secretary G Sukumaran Nair stated that statements by Vice President CP Radhakrishnan and Union Minister Suresh Gopi do not deserve a reply. He alleged political motives behind the remarks regarding the Mannam Samadhi visit. Nair emphasized that everyone is welcome but temple protocols and security checks must be respected.




