Connect with us

Kerala

കൊവിഡ് പ്രതിരോധ പദ്ധതികളിലെ സാമ്പത്തിക ക്രമക്കേട്; ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പ്തല നടപടിക്ക് ശിപാര്‍ശ

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയും ടെന്‍ഡര്‍ നടപടി പാലിക്കാതെയും ഡോ. മുഹമ്മദ് അഷീല്‍ പണം ചെലവഴിച്ചുവെന്ന കണ്ടെത്തലാണ് നടപടിക്കാധാരം

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡ് പ്രതിരോധ പദ്ധതികളിലെ സാമ്പത്തിക ക്രമക്കേടില്‍ ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പ്തല നടപടിക്ക് ശിപാര്‍ശ ചെയ്ത് ധനകാര്യവകുപ്പിലെ ഓഡിറ്റ് വിഭാഗം.സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയും ടെന്‍ഡര്‍ നടപടി പാലിക്കാതെയും ഡോ. മുഹമ്മദ് അഷീല്‍ പണം ചെലവഴിച്ചുവെന്ന കണ്ടെത്തലാണ് നടപടിക്കാധാരം. മൂന്ന് മാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ ക്രമപ്പെടുത്തുകയൊ ബില്ലുകളൊ വൗച്ചറുകളൊ രേഖപ്പെടുത്തുകയൊ ചെയ്തില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

44.63 ലക്ഷം രൂപ വിവിധ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് മുന്‍കൂര്‍ അഡ്വാന്‍സ് നല്‍കി. പിന്നീട് അനുമതി വാങ്ങുകയൊ നടപടിക്രമങ്ങള്‍ പാലിക്കുകയൊ ചെയ്തില്ല. കൂടാതെ കെഎസ്എസ്എം ഹാളിന്റെ നവീകരണത്തിലും 19 ലക്ഷത്തില്‍പരം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍.

വിഷയത്തില്‍ മുഹമ്മദ് അഷീലില്‍ നിന്നും വിശദീകരണം തേടിയിരുന്നെങ്കിലും തൃപ്തികരമല്ലാത്തതിനാല്‍ അത് തള്ളിക്കൊണ്ടാണ് വകുപ്പ് തല നടപടിക്ക് ആരോഗ്യവകുപ്പിനോട് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഡോ. മുഹമ്മദ് അഷീല്‍ വഹിച്ചിരുന്നത്. അതേ സമയം വകുപ്പ് സെക്രട്ടറിയുടെ അനുമതിയോടെയാണ് കാര്യങ്ങളെല്ലാം ചെയ്തതെന്നാണ് അഷീലിന്റെ നിലപാട്.

Content Highlights: The finance department audit wing recommended departmental action against Dr Muhammad Asheel over financial irregularities in Covid prevention funds. The audit found that funds were spent without prior government approval or standard tender procedures. Asheel maintained that all actions were taken with the approval of the department secretary.

 

---- facebook comment plugin here -----

Latest