Kerala
നിതിന്‍ രാജിന്റെ മരണം: ഡോ. എം കെ റാമിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
നിതിന്‍ രാജ് ക്ലാസ്മുറിയില്‍ അധിക്ഷേപിക്കപ്പെട്ടുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി
ന്യൂഡല്‍ഹി| കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണവിധേയനായ ഡോ. എം കെ റാമിന് തിരിച്ചടി. ഡോ. എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. വിദ്യാര്‍ത്ഥികളോട് അധ്യാപകന്‍ ഇങ്ങനെ ആണോ പെരുമാറേണ്ടതെന്ന് ഡോ. റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
നിതിന്‍ രാജ് ക്ലാസ്മുറിയില്‍ അധിക്ഷേപിക്കപ്പെട്ടുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സഹപാഠികളുടെ മുന്നില്‍വെച്ച് അധിക്ഷേപിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
അത്തരമൊരു പെരുമാറ്റത്തിലൂടെ അധ്യാപകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസ്സില്‍ വരുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന അധ്യാപകര്‍ അതിന്റെ പ്രത്യാഘാതം എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഡോ. റാം മൂന്ന് മാസമായി ഒളിവിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം, ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നായിരുന്നു അധ്യാപകന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.
Content Highlights:
The Supreme Court rejected the anticipatory bail plea of Dr M K Ram, accused in the death of dental college student Nithin Raj. The court criticized the teacher’s inhumane behavior toward the student. The state government informed the court that the accused doctor has been missing for three months.



