Kerala
ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ്: തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കും
അഭിമുഖത്തിനായി രാജീവരെ വിളിക്കില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍
തിരുവനന്തപുരം| ശബരിമല മേല്‍ശാന്തി നറുക്കെടുപ്പില്‍ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കും. അഭിമുഖത്തിനായി കണ്ഠരര് രാജീവരെ വിളിക്കില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു. ശബരിമല സ്വര്‍ണക്കൊളള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രതി ചേര്‍ത്തതോടെയാണ് തീരുമാനം.
മേല്‍ശാന്തി അഭിമുഖത്തിന് രണ്ട് തന്ത്രിമാരാണ് പങ്കെടുക്കേണ്ടത്. ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. പകരം തല്‍സ്ഥാനത്തേക്ക് മകന്‍ കണ്ഠരര് ബ്രഹ്മദത്തനെ പരിഗണിക്കണമെന്നാണ് കണ്ഠരര് രാജീവരുടെ ആവശ്യം.
മേല്‍ശാന്തിക്കായുള്ള അഭിമുഖം നടക്കുകയാണ്. അഭിമുഖ ബോര്‍ഡില്‍ താഴമണ്‍ കുടുംബത്തില്‍ നിന്നുള്ള രണ്ട് തന്ത്രിമാരും വേണമെന്നതാണ് കീഴ്വഴക്കം. ഇതിനാല്‍ അഭിമുഖം നടക്കുമ്പോള്‍ കണ്ഠരര് രാജീവരും പങ്കെടുക്കേണ്ടതുണ്ട്. എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി പുറത്തിറങ്ങിയിട്ടും തന്ത്രി സ്ഥാനത്തുള്ള കണ്ഠരര് രാജീവര് സന്നിധാനത്ത് എത്തിയിട്ടില്ല. ശബരിമല തീര്‍ത്ഥാടന കാലത്ത്, ചിങ്ങം മുതല്‍ കര്‍ക്കിടകം വരെ ഓരോ തന്ത്രിമാരും മാറിമാറിയാണ് വരാറുള്ളത്. നിലവില്‍ കണ്ഠരര് മഹേഷ് മോഹനരാണ് ശബരിമല തന്ത്രി.
വരുന്ന ഓഗസ്റ്റ് മുതല്‍ തന്ത്രി സ്ഥാനത്ത് വരേണ്ടത് കണ്ഠരര് രാജീവരാണ്. സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായതിനാല്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ മുന്നില്‍ കണ്ടാണ് തന്ത്രി സ്ഥാനത്തേക്ക് താനില്ലെന്ന നിലപാട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അദ്ദേഹം അറിയിച്ചത്. അനാരോഗ്യം കാരണം തന്ത്രിസ്ഥാനത്ത് നിന്ന് ചടങ്ങുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കണ്ഠരര് രാജീവര് കത്തില്‍ പറയുന്നത്.
Content Highlights:
The Travancore Devaswom Board will exclude Sabarimala Tantri Kanthararu Rajeevaru from the upcoming Melshanthi selection interview board. This decision follows his involvement as an accused in the Sabarimala gold robbery case. Rajeevaru has requested to nominate his son to the position instead.



