Kerala
കാപ്പാ കേസ് പ്രതിയായ ബി ജെ പി കൗണ്‍സിലര്‍ക്ക് ജയിലില്‍ സത്യപ്രതിജ്ഞക്ക് കളമൊരുങ്ങുന്നു
ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനെ കുറിച്ച് എന്താണ് നിലപാടെന്നും സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചില്ലേല്‍ കോര്‍പ്പറേഷനില്‍ ഭരണം നഷ്ടപ്പെടുമോ എന്നും കോടതി ചോദിച്ചു
കൊച്ചി | കാപ്പാ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ ബി ജെ പി കൗണ്‍സിലര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞചെയ്യാന്‍ അവസരമൊരുങ്ങിയേക്കും. ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനെ കുറിച്ച് എന്താണ് നിലപാടെന്നും സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചില്ലേല്‍ കോര്‍പ്പറേഷനില്‍ ഭരണം നഷ്ടപ്പെടുമോ എന്നും കോടതി ചോദിച്ചു.
സുഗതനെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്ന കാര്യം അംഗീകരിക്കണമെന്ന നിലപാടിലാണ് കോടതി. തെരഞ്ഞെടുപ്പിനു മുന്‍പേ ഉള്‍പ്പെട്ട കേസുകളിലല്ലേ സുഗതനെതിരെ കാപ്പ ചുമത്തിയതെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. അസാധാരണ സാഹചര്യമാണെന്നും ഇന്നുച്ചക്ക് രണ്ടിന് ഉത്തരവിടാമെന്നും കോടതി വ്യക്തമാക്കി. സത്യപ്രതിജ്ഞ ജയിലില്‍ നടക്കും എന്ന് തന്നെയാണ് ഇതു സൂചിപ്പിക്കുന്നത്.
പല ദൈവങ്ങളുടെ പേരില്‍ ചട്ടവിരുദ്ധമായി പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാര്‍ഡ് 20 ലെ കൗണ്‍സിലറായ സുഗതന്‍. നേരത്തെ നെടുമങ്ങാട് കോടതി രണ്ട് കേസുകളില്‍ സുഗതന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ കാപ്പാ കേസില്‍ നിന്ന് ജയില്‍ മോചിതനായാല്‍ മാത്രമേ ഇടക്കാല ജാമ്യം ബാധകമാകു എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജയില്‍ മോചനം തേടി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂണ്‍ ഒമ്പതു മുതല്‍ കാപ്പ ചുമതി നാടുകടത്തപ്പെട്ട സുഗതന്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്.
Content Highlights:
The Kerala High Court indicated that jailed BJP councillor Sugathan might be allowed to take his oath from prison. The court questioned the government regarding the extraordinary situation and if it would impact the corporation. Sugathan is currently held in Viyyur Central Jail under the Kappa Act.



