Connect with us

National

പൗരത്വ നിര്‍ണ്ണയം യുക്തിസഹമായ നടപടിക്രമങ്ങളിലൂടെയാവണം; 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

പൗരത്വ കേസ് പുനപരിശോധിക്കാനും ട്രൈബ്യൂണലിന് നിര്‍ദ്ദേശം നല്‍കി. ട്രൈബ്യൂണല്‍ തീരുമാനമെടുക്കുന്നത് വരെ 27 പേരെ നാടുകടത്തുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തി.

Published

|

Last Updated

ന്യൂഡല്‍ഹി| പൗരത്വം നിര്‍ണയിക്കുന്നത് തികച്ചും ന്യായവും നിയമപരവും യുക്തിസഹവുമായ നടപടിക്രമങ്ങളിലൂടെ ആയിരിക്കണമെന്ന് സുപ്രീംകോടതി. 27 പേരെ വിദേശികളായി പ്രഖ്യാപിച്ച അസം ഫോറിനേഴ്സ് ട്രൈബ്യൂണലുകളുടെ നടപടിയും ഇത് ശരിവെച്ച ഗുവാഹതി ഹൈക്കോടതി വിധികളും സുപ്രീംകോടതി റദ്ദ് ചെയ്തു. പൗരത്വ കേസ് പുനപരിശോധിക്കാനും ട്രൈബ്യൂണലിന് നിര്‍ദ്ദേശം നല്‍കി. ട്രൈബ്യൂണല്‍ തീരുമാനമെടുക്കുന്നത് വരെ 27 പേരെ നാടുകടത്തുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തി.

ട്രൈബ്യൂണല്‍ തീരുമാനം ശരിവെച്ച ഗുവാഹത്തി ഹൈക്കോടതി വിധി ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേഹ്ത്ത എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചാണ് റദ്ദാക്കിയത്. പൗരത്വം എന്നത് ഭരണഘടനാപരമായി അതീവ പ്രാധാന്യമുള്ള വിഷയണ്. പൗരത്വ നിര്‍ണയം സുതാര്യമാകണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നിയമവിരുദ്ധമായി ആരും ഇന്ത്യന്‍ പൗരത്വം നേടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. വ്യാജ അവകാശവാദങ്ങളിലൂടെയോ കാലതാമസം മുതലെടുത്തോ ആരും പൗരത്വം നേടരുതെന്ന സംസ്ഥാനത്തിന്റെ താല്‍പര്യം ന്യായവുമാണ്. എന്നാല്‍, ഈ ലക്ഷ്യം നേടാനായി ന്യായമായ നടപടിക്രമങ്ങള്‍ കാറ്റില്‍പ്പറത്താനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

അസമിലെ വോട്ടര്‍പ്പട്ടികയിലെ അടക്കം സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജിക്കാരായ സാബിത്രി ദേയ്, അജ്ബഹര്‍ അലി, അബേദ ഖാതുന്‍, അനോവര ഖാതുന്‍ ഉള്‍പ്പടെയുള്ള 27 പേരുടെ പൗരത്വം ട്രൈബ്യൂണല്‍ റദ്ദാക്കിയത്. ഇവരെ വിദേശികളെന്ന് മുദ്രകുത്തുന്ന നടപടിയും ഫോറിനര്‍ ട്രൈബ്യൂണനില്‍ നിന്നുണ്ടായി.

Content Highlights:
The Supreme Court quashed the Assam Foreigners Tribunal decisions declaring 27 individuals as foreigners. The bench ruled that citizenship determination must follow just, fair, and reasonable procedures. The court stayed their deportation and ordered the tribunal to re-examine the cases thoroughly.

 

Latest