Kerala
ആലപ്പുഴയിലെ കടല്‍ക്കൊല കേസ്; എന്റിക ലെക്‌സിയുടെ മുഴുവന്‍ രേഖകളും വിട്ട് നല്‍കാന്‍ കേരളത്തോട് സുപ്രീം കോടതി
രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ വിട്ടു നല്‍കാനായി മൂന്നു കോടി രൂപയുടെ ബോണ്ടും കപ്പലിന്റെ രേഖകളും സംസ്ഥാനം പിടിച്ച് വച്ചിരുന്നു
ന്യൂഡല്‍ഹി | കേരളത്തിലെ കടല്‍ കൊലക്കേസില്‍ ഇറ്റാലിന്‍ കപ്പലായ എന്‍ിക ലെക്സിയുടെ മുഴുവന്‍ രേഖകളും വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.ബോണ്ടായി കേരളം കസ്റ്റഡിയില്‍വച്ചിരുന്ന രേഖകളെല്ലാം തിരികെ നല്‍കാനാണ് നിര്‍ദേശം.ഇത് സംബന്ധിച്ച് എന്‍ിക ലെക്സിയുടെ ഹരജി സുപ്രീംകോടതി തീര്‍പ്പാക്കി.
2012 ല്‍ ആലപ്പുഴ തീരത്ത് വച്ചായിരുന്നു മത്സ്യബന്ധന ബോട്ടിനു നേരെ ഇറ്റാലിയന്‍ നാവികര്‍ വെടിയുതിര്‍ത്തത്. രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ വിട്ടു നല്‍കാനായി മൂന്നു കോടി രൂപയുടെ ബോണ്ടും കപ്പലിന്റെ രേഖകളും സംസ്ഥാനം പിടിച്ച് വച്ചിരുന്നു.ഇത് വിട്ട് കിട്ടാന്‍ ആയിരുന്നു കപ്പല്‍ കമ്പനി എന്റിക ലെക്സി സുപ്രീംകോടതിയെ സമീപിച്ചത്. ഹരജി സുപ്രീംകോടതിയില്‍ എത്തിയതിനെ തുടര്‍ന്ന് അടുത്തിടെ മൂന്ന് കോടി രൂപയുടെ ബോണ്ട് കപ്പല്‍ കമ്പനിക്ക് തിരികെ നല്‍കിയിരുന്നുവെങ്കിലും രേഖകള്‍ കൈമാറിയിരുന്നില്ല.
Content Highlights: The Supreme Court ordered Kerala to return all documents of the Italian ship Enrica Lexie. The vessel was involved in the 2012 shooting that killed two fishermen off the Alappuzha coast. The court disposed of the petition filed by the shipping company after the state previously returned a 3 crore bond.



