Connect with us

Saudi Arabia

വരുന്നു ദമാം 'ഗ്ലോബല്‍ സിറ്റി' രണ്ടാം സീസണ്‍

23 അന്താരാഷ്ട്ര പവലിയനുകള്‍, അഞ്ച് ആഗോള വിപണികള്‍, 13 റെസ്റ്റോറന്റുകള്‍, 60 ഭക്ഷണ പാനീയ കിയോസ്‌ക്കുകള്‍, ആറ് കഫേകള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവയാണ് ഒരുങ്ങുന്നത്

Published

|

Last Updated

ദമാം |  ലോക നാഗരികതകളുടെ സംഗമ വേദിയുടെ രണ്ടാം സീസണിനായി ദമാം ‘ഗ്ലോബല്‍ സിറ്റി’ വീണ്ടും ഒരുങ്ങുന്നു. ആദ്യ സീസണില്‍ മുപ്പത് ലക്ഷത്തിലധികം പേരാണ് സന്ദര്‍ശിച്ചത്. അന്താരാഷ്ട്ര പവലിയന്‍ മുഖച്ഛായകളും ഇറാഖില്‍ നിന്നും ഒമാനില്‍ നിന്നുമുള്ള പവലിയനുകളുടെ അരങ്ങേറ്റവും പുതിയ സീസണിന് മിഴിവേകും

രണ്ടാം സീസണില്‍ 23 അന്താരാഷ്ട്ര പവലിയനുകള്‍, അഞ്ച് ആഗോള വിപണികള്‍, 13 റെസ്റ്റോറന്റുകള്‍, 60 ഭക്ഷണ പാനീയ കിയോസ്‌ക്കുകള്‍, ആറ് കഫേകള്‍, വിനോദ സൗകര്യങ്ങള്‍, വിപുലമായ പാര്‍ക്കിംഗ് എന്നിവ ഉള്‍പ്പെടും

നിക്ഷേപം, ടൂറിസം, വിനോദം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയില്‍ മേഖലയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ വിജയകരമായ മാതൃകയാണ് ഗ്ലോബല്‍ സിറ്റിയെന്ന് കിഴക്കന്‍ പ്രവിശ്യ മേയര്‍ ഫഹദ് അല്‍-ജുബൈര്‍ പറഞ്ഞു.അമ്പത്തി രണ്ട് ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് രണ്ടാം സീസണില്‍ പ്രതീക്ഷിക്കുന്നത്

Content Highlights: Dammam Global City is gearing up for its second season featuring twenty-three international pavilions. Eastern Province Mayor Fahad Al Jubair highlighted it as a successful public-private model. Organizers expect over 5.2 million visitors to boost tourism and investment in the region.

 

---- facebook comment plugin here -----

Latest