Connect with us

National

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ; പണം ഉപയോഗിച്ച് മദ്യസല്‍ക്കാരം നടത്തി പഞ്ചായത്ത്

ചുമത്തിയ പിഴയില്‍ 20,000 രൂപ പ്രതി അപ്പോള്‍ തന്നെ നല്‍കി. തുടര്‍ന്ന് ഈ പണം ഉപയോഗിച്ച് പഞ്ചായത്ത് മാംസവും മദ്യവും ഉള്‍പ്പെടുത്തിയുള്ള ഒരു സല്‍ക്കാരം നടത്തി

Published

|

Last Updated

റാഞ്ചി |  ജാര്‍ഖണ്ഡില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കിതീര്‍ക്കാന്‍ ഗ്രാമപഞ്ചായത്തിന്റെ ശ്രമം. പ്രതിക്ക് പിഴ ചുമത്തി ,ആ പണം ഉപയോഗിച്ച് മദ്യസല്‍ക്കാരം നടത്തി. സംഭവം പുറത്തായതോടെ പോലീസ് ഇടപെട്ട് പ്രതിയെ അറസ്റ്റ് ചെയ്തു.ജാര്‍ഖണ്ഡിലെ ഗുമ്ല ജില്ലയിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് ഇത്തരമൊരും ശ്രമം നടത്തിയത്.

പ്രതിയായ സുനില്‍ ലോഹാര ശനിയാഴ്ച വൈകുന്നേരം കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് കുട്ടിയുടെ അമ്മ അവിടെയുണ്ടായിരുന്നു. ജോലി ചെയ്യുന്നതിനിടയില്‍ കുട്ടിയെ ഒന്നു എടുക്കാമെന്ന് പറഞ്ഞ് സുനില്‍ ലോഹാര അമ്മയില്‍ നിന്നും കുട്ടിയെ വാങ്ങുകയും, തുടര്‍ന്ന് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.

പരുക്കേറ്റ് കുട്ടി കരയാന്‍ തുടങ്ങിയതോടെ അമ്മ ഓടിയെത്തി. തുടര്‍ന്ന് കുട്ടിയെ ആദ്യം ഒരു സ്വകാര്യ ഡോക്ടറുടെ അടുക്കല്‍ എത്തിക്കുകയായിരുന്നു. സംഭവം പോലീസില്‍ അറിയിക്കുന്നതിന് പകരം ഗ്രാമപഞ്ചായത്താണ് ഈ വിഷയം കൈകാര്യം ചെയ്തത്. പീഡനം ഗ്രാമത്തിനുള്ളില്‍ തന്നെ ഒതുക്കിതീര്‍ക്കാനാണ് ചില പഞ്ചായത്ത് അംഗങ്ങള്‍ താല്പര്യപ്പെട്ടത്. തുടര്‍ന്ന് ഞായറാഴ്ച ഒരു യോഗം ചേരുകയും, നിയ വഴിതേടാതെ പ്രാദേശികമായി പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രതിക്ക് 1 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

ചുമത്തിയ പിഴയില്‍ 20,000 രൂപ പ്രതി അപ്പോള്‍ തന്നെ നല്‍കി. തുടര്‍ന്ന് ഈ പണം ഉപയോഗിച്ച് പഞ്ചായത്ത് മാംസവും മദ്യവും ഉള്‍പ്പെടുത്തിയുള്ള ഒരു സല്‍ക്കാരം നടത്തി. ബാക്കി തുകയായ 80,000 രൂപ ഒരാഴ്ചയ്ക്കകം നല്‍കണമെന്നും പ്രതിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സംഭവം പുറത്തറിഞ്ഞതോടെ ഘാഘ്ര പോലീസ് ഇടപെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഘാഘ്ര പോലീസ് ഗ്രാമത്തിലെത്തുകയും ഇരയായ കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച പോലീസ് എത്തുമ്പോള്‍, പിഴപ്പണം ഉപയോഗിച്ചുള്ള സല്‍ക്കാരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒപ്പം കുട്ടിയുടെ അമ്മയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു

Content Highlights: A panchayat in Jharkhand tried to hide a minor’s rape by fining the accused one lakh rupees. They used the initial collected amount to organize a liquor and meat feast. Police arrived during the party, recorded the mother’s statement, and arrested the culprit.

 

---- facebook comment plugin here -----

Latest