Eduline
പ്രൊഫിഷ്യൻസി അവാർഡ് 2026: അപേക്ഷ ക്ഷണിച്ചു
അപേക്ഷിക്കാനുള്ള അവസാന ദിവസം അടുത്ത മാസം പത്ത്
സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ 2026 മാർച്ചിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവരിച്ച ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് നൽകുന്ന ‘പ്രൊഫിഷ്യൻസി’ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം അടുത്ത മാസം പത്തിന് വൈകിട്ട് അഞ്ച് വരെ.
https://www.hpwc.kerala.gov.in വെബ്സൈറ്റിലെ ‘പ്രൊഫിഷ്യൻസി അവാർഡ് 2026’ എന്ന ലിങ്കിലെ ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കാം. UDID കാർഡ്/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, ബേങ്ക് പാസ്സ് ബുക്ക്, എസ് എസ് എൽ സി/ പ്ലസ് ടു മാർക്ക് ലിസ്റ്റ് ഒറിജിനൽ പകർപ്പ് അപേക്ഷയോടൊപ്പം അപ്്ലോഡ് ചെയ്യണം (നെറ്റിൽ നിന്ന് ലഭിച്ച മാർക്ക് ലിസ്റ്റ് ആണെങ്കിൽ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തേണ്ടതാണ്) എല്ലാ വിഷയങ്ങൾക്കും ‘A’ ഗ്രേഡോ അതിനുമുകളിൽ ഉള്ളവരോ മാത്രം അപേക്ഷിക്കുക (ബൗദ്ധിക വെല്ലുവിളികൾ (Intellectual Disability) നേരിടുന്നവർക്ക് ഗ്രേഡ് ബാധകമല്ല).
2026 മാർച്ചിൽ പരീക്ഷ എഴുതി പാസ്സായവർ മാത്രം അപേക്ഷിച്ചാൽ മതി. (തുല്യതാ പരീക്ഷ, സേ പരീക്ഷ എഴുതി വിജയിച്ചവർ അപേക്ഷിക്കുന്നതിന് അർഹരല്ല). അപേക്ഷ സമർപ്പിച്ചവരിൽ നിന്ന് യോഗ്യരായവരുടെ റാങ്ക് പട്ടിക തയ്യാറാക്കി ഫണ്ടിന്റെ ലഭ്യതക്ക് അനുസരിച്ചായിരിക്കും പ്രൊഫിഷ്യൻസി അവാർഡിന് തിരഞ്ഞെടുക്കുക.
ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്: https://www.hpwc.kerala.gov.in/, 0471-2347768, 9497281896.
Content Highlights:
The Kerala Handicapped Persons Welfare Corporation has invited applications for the 2026 Proficiency Award. Eligible disabled students who passed the SSLC or Plus Two exams in March 2026 with an A grade or above can apply online. The deadline for submitting the Google form application via the official website is the 10th of next month.




