Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പവര്‍ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നും കെഎസ്ഇബി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതല്‍ 500 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു കെഎസ്ഇബി അറിയിച്ചു. പവര്‍ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നും കെഎസ്ഇബി വ്യക്തമാക്കി. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്.

വൈകുന്നേരത്തെ പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നു കെഎസ്ഇബി അറിയിച്ചു. ഇന്നലെ രാത്രി 7.15 മുതല്‍ 12.15 വരെ പലയിടത്തും രണ്ടു തവണയായി ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു.

Content Highlights: The Kerala State Electricity Board has warned that partial power restrictions may be required across the state tonight during peak hours. Daily power consumption is expected to surge by 400 to 500 MW compared to previous days. KSEB attributed the crisis to low rainfall from the El Nino phenomenon and a shortage of electricity in the national power exchange.