Kerala
പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച
ഈ വര്‍ഷം ഏകദേശം 4 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്
തിരുവനന്തപുരം | ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം ജൂണ്‍ അവസാനവാരത്തില്‍ നിന്ന് 2026 ജൂലൈ 15ലേക്ക് മാറ്റിയിരുന്നെങ്കിലും ഫലപ്രഖ്യാപനം നീണ്ടു. dhsekerala.gov.in, results.hse.Kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, results.kerala.gov.in തുടങ്ങിയ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഇതുകൂടാതെ ഡിജിലോക്കര്‍, പിആര്‍ഡി ലൈവ്, സഫലം കൈറ്റ് മൊബൈല്‍ ആപ്പ് എന്നിവ വഴിയും ഫലം പരിശോധിക്കാവുന്നതാണ്.
2026 മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 27 വരെയായിരുന്നു കേരള പ്ലസ് വണ്‍ പരീക്ഷകള്‍ നടന്നത്. ഈ വര്‍ഷം ഏകദേശം 4 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്. ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം റഗുലര്‍ വിഭാഗത്തില്‍ 3,83,647 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. കൂടാതെ ടെക്നിക്കല്‍ സ്ട്രീമില്‍ 1,572 പേരും ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 28,177 പേരും രജിസ്റ്റര്‍ ചെയ്തിരുന്നു.ഫലം സംബന്ധിച്ച പുതിയ വിവരങ്ങള്‍ക്കും സേ പരീക്ഷാ അപ്ഡേറ്റുകള്‍ക്കുമായി വിദ്യാര്‍ത്ഥികള്‍ക്ക് റവലെസലൃമഹമ.ഴീ്.ശി എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
Content Highlights: The Directorate of Higher Secondary Education will declare the Kerala Plus One exam results on Friday. Students can access their results on official portals including dhsekerala.gov.in, results.hse.kerala.gov.in, and the Saphalam KITE app. Around 4 lakh students registered for the Class 11 exams conducted in March.



