Connect with us

Kerala

'മുഖ്യമന്ത്രി മര്യാദ കാട്ടിയില്ല, പച്ചക്കള്ളം പറയുന്നു; സുരേഷ് ഗോപിക്ക് ഒരു പുല്ലും ചെയ്യാനാകില്ല' 

ഫോണ്‍ വിളിച്ചാല്‍ പിണറായി വിജയന്‍ ഫ്രീ ആണെങ്കില്‍ ഉടനെ എടുക്കും, എടുത്തില്ലെങ്കില്‍ തിരിച്ചുവിളിക്കാമെന്ന് സന്ദേശം അയക്കും.

Published

|

Last Updated

പെരുന്ന |  മുഖ്യമന്ത്രി വി ഡി  സതീശനു മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തന്നെ കാണാന്‍ അനുമതി നിഷേധിച്ചില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും തന്നോട് മര്യാദ കാട്ടിയില്ലെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.ഇനി എന്നെ കാണാന്‍ ആരും വരേണ്ട. പ്രൈവറ്റ് സെക്രട്ടറിയെ രണ്ട് തവണ വിളിച്ചു. പിന്നീട് വിളിക്കാം എന്ന് പറഞ്ഞു. എന്നാല്‍ ആറ് ദിവസം കഴിഞ്ഞാണ് സെക്രട്ടറി തിരിച്ച് വിളിച്ചത്. ബജറ്റിന്റെ തിരക്ക് കാരണമെന്ന് പിന്നീട് പറഞ്ഞു. ശേഷം എറണാകുളത്ത് വെച്ച് കാണാം എന്ന് പറഞ്ഞു. എന്നാല്‍ ഔദ്യോഗിക കാര്യമായതിനാല്‍ അത് വേണ്ട എന്ന് പറഞ്ഞു.ആദ്യം വിളിച്ചപ്പോള്‍ മുഖ്യമന്ത്രി പിന്നീട് വിളിക്കാമെന്ന് പറഞ്ഞു. അല്ലാതെ ഒന്നും തന്നെ പറഞ്ഞില്ല. ഇനി മുഖ്യമന്ത്രിയെ കാണാന്‍ ഇല്ല. ഒരു പ്രസ്താനത്തിന്റെ തലപ്പത്ത് ഇരിക്കുന്നയാള്‍ എന്ന പരിഗണന പോലും തന്നില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു

മുന്‍മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് നല്ല ബന്ധമായിരുന്നു. ഫോണ്‍ വിളിച്ചാല്‍ പിണറായി വിജയന്‍ ഫ്രീ ആണെങ്കില്‍ ഉടനെ എടുക്കും, എടുത്തില്ലെങ്കില്‍ തിരിച്ചുവിളിക്കാമെന്ന് സന്ദേശം അയക്കും. അങ്ങനെയൊരു മര്യാദ വി ഡി സതീശന്‍ കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു
പെരുന്ന ശുദ്ധീകരിക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കും സുകുമാരന്‍ നായര്‍ മറുപടിനല്‍കി. സുരേഷ് ഗോപി പെരുന്ന ശുദ്ധീകരിക്കുന്നരിന് മുന്‍പ് താര സംഘടനയായ അമ്മ ശുദ്ധീകരിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ വാക്കുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും എന്‍എസ്എസിനെതിരെ സുരേഷ് ഗോപിക്ക് ഒരുപുല്ലും ചെയ്യാനാവില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മന്നം സമാധി ഞങ്ങള്‍ക്ക് ക്ഷേത്രത്തിനുസമമാണ്. മുന്‍പ് ഉപരാഷ്ട്രപതി എത്തിയപ്പോള്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി എസ്പിജി ഉദ്യോഗസ്ഥര്‍ മരങ്ങള്‍ വെട്ടിനശിപ്പിച്ചു. അതിനുപിന്നാലെ പരിശോധനയ്ക്കായി പട്ടികളെ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് അതിന് സമ്മതിക്കാതിരുന്ന തെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി

Content Highlights: NSS General Secretary G Sukumaran Nair accused CM V D Satheesan of lying about not being denied a meeting. He praised former CM Pinarayi Vijayan for showing respect. Nair also hit back at Suresh Gopi, stating he should clean up the AMMA association before attempting to clean Perunna.

Latest