Kerala
പുന്നമട കായലിലെ ഹൗസ് ബോട്ടില്‍ നിന്ന് വീണ് സ്പാ ജീവനക്കാരി മരിച്ചു
ഇരുവരും രാത്രി ഹൗസ് ബോട്ടിലുണ്ടായിരിക്കെയാണ് ശരണ്യ വെള്ളത്തില്‍ വീണത്.
ആലപ്പുഴ| പുന്നമട കായലിലെ ഹൗസ് ബോട്ടില്‍ നിന്ന് കായലിലേക്ക് വീണ് സ്പാ ജീവനക്കാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് രാജപാളയം സ്വദേശിനിയായ ശരണ്യ (34) യാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഹൗസ് ബോട്ടില്‍ സ്പാ സേവനം നല്‍കുന്നതിനായാണ് ശരണ്യയും അസം സ്വദേശിനിയായ മറ്റൊരു യുവതിയും ആലപ്പുഴയിലെത്തിയത്.
ഇരുവരും രാത്രി ഹൗസ് ബോട്ടിലുണ്ടായിരിക്കെയാണ് ശരണ്യ വെള്ളത്തില്‍ വീണത്. ഉടന്‍ തന്നെ ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Content Highlights:
A 34-year-old spa employee named Sharanya from Tamil Nadu tragically drowned after falling from a houseboat in Punnamada Lake. The incident occurred around midnight while she was stationed there for work. The Alappuzha North Police have registered a case of unnatural death and started an investigation.




