Connect with us

National

നോയിഡയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപ്പിടുത്തം: രണ്ട് മരണം, 50 ഓളം കുടുംബങ്ങളെ രക്ഷപ്പെടുത്തി

ഇലക്ട്രിക് സ്‌കൂട്ടറില്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെയുണ്ടായ തീപ്പൊരിയാണ് വന്‍ ദുരന്തത്തിന് കാരണമായത്.

Published

|

Last Updated

നോയിഡ |  ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഒരു പാര്‍പ്പിട സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ട് പേര്‍ക്ക് ജീവഹാനി സംഭവിച്ചു. അമ്പതോളം കുടുംബങ്ങള്‍ കെട്ടിടത്തിനുള്ളില്‍പ്പെട്ടെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ ഇവരെ പുറത്തെത്തിച്ചു. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ബുധനാഴ്ച ഫേസ്-3 പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാമുര ഗ്രാമത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്‌കൂട്ടറില്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെയുണ്ടായ തീപ്പൊരിയാണ് വന്‍ ദുരന്തത്തിന് കാരണമായത്.

അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന താമസക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാനും തീ നിയന്ത്രണവിധേയമാക്കാനും ഫയര്‍ഫോഴ്‌സിന് സാധിച്ചു.

തീപ്പിടുത്തം ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിനിടെയാണ് ഉണ്ടായതെന്നും, തുടര്‍ന്ന് തീ സമീപത്തുണ്ടായിരുന്ന പെട്രോള്‍ വാഹനങ്ങളിലേക്ക് പടരുകയായിരുന്നുവെന്നും ഗൗതം ബുദ്ധ നഗര്‍ ജോയിന്റ് പോലീസ് കമ്മീഷണര്‍ രാജീവ് നരേന്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിലൂടെ അമ്പതോളം കുടുംബങ്ങളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചതായും, പുക ശ്വസിച്ച് ആരോഗ്യനില വഷളായ രണ്ട് പേരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.

ഹൈഡ്രോളിക് പ്ലാറ്റ്ഫോമുകള്‍, രക്ഷാപ്രവര്‍ത്തന വാഹനങ്ങള്‍, ഏഴ് ഫയര്‍ ടെന്‍ഡറുകള്‍ എന്നിവയാണ് തീയണയ്ക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമായി വിന്യസിച്ചത്. തീപിടിത്തമുണ്ടായ കെട്ടിടം അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന അഞ്ച് നില കെട്ടിടമാണ്. താമസക്കാരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചുവെന്ന് രാജീവ് നരേന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പുക ശ്വസിച്ച് നില വഷളായ രണ്ട് പേരെ ഉടന്‍ തന്നെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല. ഓരോ നിലയിലും അഞ്ച് കുടുംബങ്ങള്‍ വീതമാണ് താമസിക്കുന്നത്. ഏകദേശം 12 മുറികള്‍ വീതമുള്ള രണ്ട് മുറി ഫ്‌ലാറ്റുകളായാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി കെട്ടിട ഉടമയെയും പാട്ടക്കാരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും രാജീവ് നരേന്‍ അറിയിച്ചു.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടന്നുവരികയാണ്.

Content Highlights:
A massive fire broke out at a five-story residential building in Noida, Uttar Pradesh, resulting in two fatalities. The blaze was reportedly triggered by a spark while charging an electric scooter, which then spread to nearby petrol vehicles. Firefighters successfully evacuated around 50 families from the building using hydraulic platforms and seven fire tenders.

 

---- facebook comment plugin here -----

Latest