Kerala
അധ്യാപികയുടെ മര്‍ദ്ദനം; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈവിരലിന് പൊട്ടൽ
ഇംഗ്ലീഷ് അധ്യാപികയായ റിനിയാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
തിരുവനന്തപുരം| അധ്യാപികയുടെ മര്‍ദ്ദനത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈവിരലിന് പരുക്കേറ്റതായി പരാതി. കടയ്ക്കാവൂര്‍ കവലയൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വേഗത്തില്‍ എഴുതിയില്ലെന്ന് ആരോപിച്ചാണ് അധ്യാപിക കുട്ടിയെ മര്‍ദ്ദിച്ചത്. ഇംഗ്ലീഷ് അധ്യാപികയായ റിനിയാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വേഗത്തില്‍ എഴുതിയില്ലെന്ന് പറഞ്ഞ് അധ്യാപിക കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ വലത് കൈവിരലിന് പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ഭയം കാരണം കുട്ടി ആദ്യം ഈ വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. പിറ്റേന്ന് വിരലില്‍ നീര് കണ്ട് രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് അധ്യാപിക മര്‍ദ്ദിച്ച കാര്യം കുട്ടി പറഞ്ഞത്. കൈവിരലിലെ ലിഗമെന്റിനാണ് പരുക്ക് പറ്റിയത്.
നിലവില്‍ കുട്ടിയുടെ കയ്യില്‍ പ്ലാസ്റ്ററിട്ടിരിക്കുകയാണ്. ഇത്തരത്തില്‍ ഒരു കുട്ടിയെയും ഉപദ്രവിക്കരുതെന്നും തങ്ങള്‍ക്ക് നീതി കിട്ടുന്നതുവരെ നിയമപരമായി പോരാടുമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. കടക്കാവൂര്‍ പോലീസിലും സാമൂഹ്യ ക്ഷേമ വകുപ്പിലുമാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്.
എന്നാല്‍ കുട്ടികള്‍ സംസാരിച്ചപ്പോള്‍ എല്ലാകുട്ടികളെയും അധ്യാപിക അടിച്ചതായും അങ്ങനെ പരുക്കേറ്റ കുട്ടിക്കും അടി കിട്ടികാണുമെന്നാണ് സ്‌കൂളിന്റെ ഭാഗത്തെ പ്രതികരണം.
Content Highlights:
A first-standard student of Kadakkavur Kavalayoor GHSS was allegedly beaten by an English teacher for not writing quickly. The girl sustained a ligament injury to her finger, which is now plastered. Parents have filed complaints with the Kadakkavur police and the Social Welfare Department for justice.




