Connect with us

Kerala

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒമ്പത് വയസുകാരന്‍ ശസ്ത്രക്രിയക്കിടെ മരിച്ചു; കേസെടുത്ത് പോലീസ്

ബേടകം തലേക്കുന്ന് അഷ്‌റഫ് മുസ്ലിയാരുടെ മകന്‍ മുഹമ്മദ് ഇയാസ് ആണ് മരിച്ചത്.

Published

|

Last Updated

കാസര്‍കോട്| കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒമ്പത് വയസുകാരന്‍ ശസ്ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന് അഷ്‌റഫ് മുസ്ലിയാരുടെ മകന്‍ മുഹമ്മദ് ഇയാസ് ആണ് മരിച്ചത്. കുണ്ടം കുഴി ഗവണ്‍മെന്റ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഇയാസ്.

ഉദര സംബബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. മരണശേഷമാണ് വിവരം അറിയിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.

ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights:
A nine-year-old boy died during surgery at Kasaragod General Hospital. The deceased has been identified as Muhammad Iyas, a fourth-grade student from Bedakam. The local police have registered a case and initiated a detailed investigation into the incident.

 

---- facebook comment plugin here -----

Latest