Connect with us

Kerala

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം തുടരും; നാളെയും ഓറഞ്ച് അലര്‍ട്ട്

കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും നാളെ വൈകിട്ട് മൂന്നരവരെ വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ അതിതീവ്ര തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം |  കേരളാ തീരത്ത് കള്ളക്കടല്‍ പ്രതിഭാസം തുടരുമെന്ന് മുന്നറിയിപ്പ് തുടരുന്നു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും നാളെ വൈകിട്ട് മൂന്നരവരെ വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ അതിതീവ്ര തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇത് നാളെയും തുടരും

കള്ളക്കടല്‍ പ്രതിഭാസത്തില്‍ ആലപ്പുഴയില്‍ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. നിരവധി വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. കോടികള്‍ ചെലവിട്ടു സ്ഥാപിച്ച ടെട്രാപോഡുകള്‍ ഒലിച്ചുപോയി. തിരുവനന്തപുരത്തു അഞ്ചുതെങ്ങിലും മുതലപ്പൊഴിയിലും വീടുകളില്‍ വെള്ളം കയറി. കൊല്ലത്തും കൊടുങ്ങല്ലൂരിലും കടലേറ്റമുണ്ടായി.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം.

മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ എല്ലാ ബീച്ചുകളില്‍ നിന്നും ആളുകളെ ഒഴിവാക്കണം..കേരള തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും ഇന്ന് രാത്രി എട്ടിന് ശേഷം മത്സ്യബന്ധനം നടത്താന്‍ പാടുള്ളതല്ല.കേരള തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഈ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ പൊഴികളില്‍ നിന്നും അഴിമുഖങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളില്‍ കടലിലേക്ക് പുറപ്പെടാന്‍ പാടുള്ളതല്ലെന്നും മുന്നറിയിപ്പുണ്ട്.

---- facebook comment plugin here -----

Latest