Connect with us

Kerala

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

നിഖില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സുജിനും ആറ്റിലെ കയത്തില്‍ അകപ്പെടുകയായിരുന്നു

Published

|

Last Updated

കൊല്ലം |  കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ വലിയ മഠം വീട്ടില്‍ സുരേഷിന്റെ മകന്‍ സുജിന്‍ (20) എന്നിവരാണ് മരിച്ചത്. പത്തനാപുരം മഞ്ചള്ളൂര്‍ മഠത്തില്‍ മണക്കാട്ട് കടവില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം.

നിഖില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സുജിനും ആറ്റിലെ കയത്തില്‍ അകപ്പെടുകയായിരുന്നു. അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി പുറത്തെടുക്കുമ്പോള്‍ സുജിന് ജീവനുണ്ടായിരുന്നു. എന്നാല്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇരുവരുടേയും മൃതദേഹം പത്താനാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

 

---- facebook comment plugin here -----

Latest