Connect with us

Kerala

കേരളം വിധിയെഴുതിത്തുടങ്ങി ; 20 മണ്ഡലങ്ങളിലും പോളിങ് തുടങ്ങി

പലയിടങ്ങളിലും വോട്ടര്‍മാരുടെ വലിയ നിര തന്നെ രൂപപ്പെട്ടിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്. ആകെ 88 മണ്ഡലങ്ങളിലാണ് ജനം വിധി നിര്‍ണയിക്കുക. കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി. പലയിടങ്ങളിലും വോട്ടര്‍മാരുടെ വലിയ നിര തന്നെ രൂപപ്പെട്ടിട്ടുണ്ട്

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, സ്ഥാനാര്‍ഥികളായ തോമസ് ഐസക്, സുരേഷ് ഗോപി, കൃഷ്ണകുമാര്‍, ഹൈബി ഈഡന്‍ എന്നിവരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി

രാവിലെ ഏഴ് മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.2.77 കോടി വോട്ടര്‍മാരാണുള്ളത്. വോട്ടെടുപ്പിനായി 25,328 പോളിംഗ് ബൂത്തുകളാണ് സജ്ജെകരിച്ചിട്ടുള്ളത്.

വോട്ടെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് കേരള പോലീസിന് പുറമെ കേന്ദ്ര സേനയും രംഗത്തുണ്ട്. 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രശ്‌ന ബാധിത ബൂത്തുകളില്‍ രണ്ടു മുഴുവന്‍ സമയ ക്യാമറകളും, മറ്റിടങ്ങളില്‍ ഒന്നും വീതം ഉണ്ടാകും.

ഉഷ്ണതരംഗം കണക്കിലെടുത്ത് ബീഹാറിലെ അഞ്ചു മണ്ഡലങ്ങളില്‍ വോട്ടിംഗ് സമയം രാവിലെ എഴുമുതല്‍ വൈകീട്ട് ആറുവരെയായി പുനക്രമീകരിച്ചിട്ടുണ്ട്. 1210 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.

ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ള, കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ശോഭാ കരന്തലജെ, ഗജേന്ദ്രസിങ് ഷെഖാവത്ത്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി,രാഹുല്‍ ഗാന്ധി,ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍,തുടങ്ങിയവരാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.

Latest