Connect with us

Kerala

നിയന്ത്രണംവിട്ട കാര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി അപകടം; അഞ്ച് പേര്‍ക്ക് പരുക്ക്

തിരൂർ ഭാ​ഗത്തുനിന്ന് താനൂരിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് റോഡരികിലെ തുണിക്കടയിലേക്ക് ഇടിച്ചുകയറിയത്.

Published

|

Last Updated

താനൂര്‍ | മലപ്പുറം താനൂരില്‍ നിയന്ത്രണംവിട്ട കാര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കുണ്ട്.

തിരൂര്‍ ഭാഗത്തുനിന്ന് താനൂരിലേക്ക് വരികയായിരുന്ന കാര്‍ പുത്തന്‍തെരുവിലെ അങ്ങാടിയില്‍വെച്ച് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കടയുടെ മുന്നിലുണ്ടായിരുന്ന നാല് പേര്‍ക്കും കടയിലെ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരനുമാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ചുപേരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

---- facebook comment plugin here -----

Latest