Connect with us

Kerala

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രികൻ മരിച്ചു

ദേശീയപാതയില്‍ മച്ചാംതോടിനു സമീപമാണ് അപകടമുണ്ടായത്.

Published

|

Last Updated

പാലക്കാട് | പാലക്കാട് തച്ചമ്പാറ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രികൻ മരിച്ചു. അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ മാത്യു ആണ് മരിച്ചത്. 60 വയസായിരുന്നു.

ദേശീയപാതയില്‍ മച്ചാംതോടിനു സമീപമാണ് കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.

മാത്യുവിന്റെ മകളെ സാരമായ പരുക്കുകളോടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest