Connect with us

namakkal murder

പെണ്‍ബന്ധങ്ങളെ എതിര്‍ത്ത വീട്ടുകാര്‍ക്ക് വിദ്യാര്‍ഥി വിഷം നല്‍കി; അമ്മയും മുത്തച്ഛനും മരിച്ചു

എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ഭഗവതി അറസ്റ്റില്‍

Published

|

Last Updated

നാമക്കല്‍ | മാതാവിനെയും മുത്തച്ഛനെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ഇരുപതുകാരനെ പോലീസ് അറസ്റ്റു ചെയ്തു. നാമക്കല്‍ കൊസവംപട്ടി സ്വദേശി ഭഗവതിയാണ് അറസ്റ്റിലായത്. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ഭഗവതിക്ക് കോളജിലും വീടിന് സമീപത്തുമെല്ലാം സ്ത്രീ സൗഹൃദങ്ങളുണ്ട്. ഇതു ചോദ്യം ചെയ്തതിന്റെ പേരിലാണ് വീട്ടിലുള്ള എല്ലാവരേയും വിഷം കൊടുത്തുകൊല്ലാന്‍ ഇയാള്‍ പദ്ധതി തയ്യാറാക്കിയത്.

ഫ്രൈഡ് റൈസില്‍ വിഷം ചേര്‍ത്താണ് മാതാവ് നദിയയെയും മുത്തച്ഛന്‍ ഷണ്‍മുഖനാഥനെയും ഭഗവതി കൊലപ്പെടുത്തിയത്. സമീപത്തെ ഇ സേവ കേന്ദ്രത്തില്‍ താല്‍കാലിക ജോലി നോക്കിയിരുന്ന ഭഗവതി, 30നാണ് വീട്ടിലെ എല്ലാവര്‍ക്കും ഫ്രൈഡ് റൈസ് വാങ്ങിയത്.

എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആദ്യം ഭക്ഷണം കഴിച്ച മാതാവ് നദിയയും മുത്തച്ഛന്‍ ഷണ്‍മുഖനാഥനും ശാരീരിക പ്രശ്നങ്ങളുണ്ടായതോടെ മറ്റുള്ളവര്‍ ഭക്ഷണം കഴിച്ചില്ല. രണ്ടു പേരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പോലിസും ആരോഗ്യവകുപ്പും ഭക്ഷണം വാങ്ങിയ ഹോട്ടലില്‍ പരിശോധന നടത്തി. നൂറു പേരിലധികം അന്ന് ഭക്ഷണം കഴിച്ചുവെന്നും മറ്റാര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായില്ലെന്നും വ്യക്തമായി. ഇതോടെയാണ് ഭക്ഷണത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചത്. പരിശോധനയില്‍ വിഷാംശം കണ്ടെത്തി. പിന്നീടാണ് ഭഗവതിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.പോലിസ് ചോദ്യം ചെയ്യലില്‍ ഭഗവതി കുറ്റം സമ്മതിച്ചു. പ്രതിയെ റിമാന്‍ഡു ചെയ്തു.

 

---- facebook comment plugin here -----

Latest