Connect with us

National

കാലിഫോര്‍ണിയയില്‍ ഇലക്ട്രിക് കാര്‍ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബം മരിച്ചു

അപകടത്തില്‍ മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്.

Published

|

Last Updated

പ്ലസന്റണ്‍ യുഎസിലെ കാലിഫോര്‍ണിയയിലെ പ്ലസന്റണില്‍ മലയാളി കുടുംബം സഞ്ചരിച്ച ഇലക്ട്രിക് കാര്‍ മറിഞ്ഞ് അപകടം. അപകടത്തില്‍ മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാലിഫോര്‍ണിയയിലെ സ്റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ വ്യാഴാഴ്ച രാവിലെയോടെയാണ് അപകടം നടന്നത്.

അമിത വേഗതയിലെത്തിയ കാര്‍ മറിഞ്ഞ് തീ പിടിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട കുട്ടികള്‍ യൂണിഫൈഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.

തീപിടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം. സംഭവത്തില്‍ പോലീസ് ഊര്‍ജിതമായി അന്വേഷണം നടത്തുകയാണ്. നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വിശദാംശങ്ങള്‍ ലഭ്യമാകുന്നതിനനുസരിച്ച് പുറത്തുവിടുമെന്ന് പ്ലസന്റണ്‍ പോലീസ് അറിയിച്ചു.

 

 

 

Latest