Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

ഇന്ന് പവന് 320 രൂപയാണ് ഉയര്‍ന്നത്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്നലെ ഒരു പവന് 240 രൂപ കുറഞ്ഞിരുന്നു. ഇന്ന് പവന് 320 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53320 രൂപയായി. ഏപ്രില്‍ 23 ന് സ്വര്‍ണവില 1120 രൂപ കുറഞ്ഞ് 52920 രൂപയിലേക്ക് എത്തിയിരുന്നു. പിന്നീട് ഏപ്രില്‍ 24ന് സ്വര്‍ണവില 53280 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6665 രൂപയാണ്. .ഒരു ഗ്രാം 18കാരറ്റ് സ്വര്‍ണത്തിന്റെ വില 5570 രൂപയുമാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

 

 

 

 

Latest