യമനിലെ കുട്ടികളോടെന്ത് പറയും?

അറബ് വസന്തമെന്ന് കൊണ്ടാടപ്പെട്ട പ്രക്ഷോഭ പരമ്പരകൾ അരങ്ങേറിയ ഇടങ്ങളിലെല്ലാം അരാജകത്വമാണ് സംഭവിച്ചത്. പാശ്ചാത്യ രാഷ്ട്രീയ ബോധത്തിൽ നിന്നാണ് പ്രത്യേക നേതൃത്വമോ ഭാവി പദ്ധതിയോ ഇല്ലാതെ ഇത്തരം പ്രക്ഷോഭങ്ങൾ തുടക്കം കുറിച്ചത്.

നെതന്യാഹു എന്തിനാണിങ്ങനെ അസ്വസ്ഥനാകുന്നത്?

ഹമാസ്- ഫലസ്‌തീൻ അതോറിറ്റി തർക്കത്തെയോ ഹമാസ് ഇടക്കിടക്ക് നടത്തുന്ന എടുത്തു ചാട്ടങ്ങളെയോ അംഗീകരിക്കേണ്ടതില്ല. എന്നാൽ, ചെറുത്തു നിൽപ്പിന് ശേഷിയില്ലാത്ത ഒരു ജനത പരിമിതമായി നടത്തുന്ന പ്രതികരണങ്ങളെ വലിയ സുരക്ഷാ പ്രശ്‌നമായി അവതരിപ്പിക്കുന്ന സയണിസ്റ്റ് കൗശലം തിരിച്ചറിഞ്ഞേ തീരൂ. അതുകൊണ്ട് ഹമാസിനെയും ഇസ്‌റാഈൽ പ്രതിരോധ സേനയെയും യുദ്ധക്കുറ്റ പട്ടികയിൽ ഒരേ തലക്കെട്ടിന് താഴെ വെക്കുന്നത് നീതിയാകില്ല.

മ്യാൻമർ അട്ടിമറിയിൽ അത്ഭുതമില്ല

സിവിലിയൻ പരിവേഷത്തോടെ അധികാരത്തിലെത്താൻ കരസേനാ മേധാവി മിൻ ഓംഗ് ലെയിംഗ് കൊതിച്ചു. പക്ഷേ, ജനങ്ങൾ കൈയൊഴിഞ്ഞു. സൂചിയെ ജയിപ്പിച്ചു. അപ്പോൾ പിന്നെ വേറെ വഴിയില്ല.

ബൈഡൻ വാക്ക് പാലിക്കുമോ?

വൻ ശക്തികൾ ദുർബലർക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ഉപരോധത്തേക്കാൾ ഭീകരമായി മറ്റെന്താണുള്ളത്? ഗുണ്ടായിസമല്ലേ അത്?

ഇനിയാണ് യഥാർഥ ശീതയുദ്ധം

അറബ് രാജ്യങ്ങൾ ഇസ്‌റാഈലുമായി ഊഷ്മളമായ ബന്ധത്തിലേക്ക് നീങ്ങുന്നത് ബൈഡന് ആശ്വാസം പകരുന്നുണ്ടെങ്കിലും ഫലസ്തീൻ വിഷയത്തിൽ പോസിറ്റീവായി ഇടപെടാനുള്ള ഭാരിച്ച ഉത്തരവാദിത്വം അദ്ദേഹത്തിൽ നിക്ഷിപ്തമാകുന്നുണ്ട്.

‘മേഡ് ഇൻ ഇസ്റാഈലി’ലെ ചതി

ട്രംപിന് കീഴിലുള്ള വിദേശകാര്യ സെക്രട്ടറി കുറേക്കൂടി മുന്നോട്ട് പോയിരിക്കുന്നു. നിയുക്ത പ്രസിഡന്റിനുള്ള വ്യക്തമായ സന്ദേശമാണിത്. ഇസ്‌റാഈലിന്റെ അതിർത്തി വ്യാപനത്തെ പിന്തുണക്കാൻ താങ്കൾ ബാധ്യസ്ഥനാണെന്ന സന്ദേശം. നയം മാറ്റമാകാം. അത് ജൂതരാഷ്ട്രത്തിന്റെ കാര്യത്തിൽ വേണ്ടെന്ന സന്ദേശം.

ഫ്രാൻസിൽ എന്താണ് സംഭവിക്കുന്നത്?

ന്യൂസിലാൻഡിലെ അന്നൂർ പള്ളിയിൽ കൂട്ടക്കുരുതി നടത്തിയ ബ്രണ്ടന്റ് ടാറന്റ്. നോർത്ത് കരോലിനയിലെ കറുത്ത വർഗക്കാരുടെ പള്ളിയിൽ വെടിവെപ്പ് നടത്തിയ ഡിലൻ റൂഫ്. നോർവേയിൽ കൂട്ടക്കുരുതി നടത്തിയ ആൻഡേഴ്‌സ് ബ്രീവിക്.... ഇവരെയാണ് പാശ്ചാത്യ ലോകം യഥാർഥത്തിൽ പേടിക്കേണ്ടത്.

ആ മുല്ലപ്പൂവിനും സുഗന്ധമില്ല

മതവും വംശീയതയും തരാതരം ഉപയോഗിച്ച് അടര്‍ത്തി മാറ്റിയ ദക്ഷിണ സുഡാന്‍ സമാധാനമെന്തെന്നറിഞ്ഞിട്ടില്ല. ഇവരുടെ രാഷ്ട്രീയ ഇടപെടല്‍ വടക്കന്‍ സുഡാനെയും ഈ നിലയിലെത്തിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

കരാറും ഫലസ്തീന്‍ ഐക്യവും

ഫലസ്തീനിലെ മനുഷ്യര്‍ക്ക് അവരര്‍ഹിക്കുന്ന അതിര്‍ത്തിയോടെയുള്ള രാജ്യം സാധ്യമാകുമോ? 

നൊബേല്‍; ട്രംപിന് നൽകുന്നതിലെന്ത് പുത്തരി!

1994ൽ ഓസ്ലോ കരാറിന്റെ പേരില്‍ യാസര്‍ അറഫാത്തിനും യിറ്റ്‌സാക് റബീനും ശിമോണ്‍ പെരസിനും നൊബേല്‍ ലഭിച്ചു. വല്ല ഗുണവുമുണ്ടായോ?

Latest news