Kerala
14 കാരിയെ ഗര്‍ഭിണിയാക്കിയ 20 കാരന് 63 വര്‍ഷം കഠിനതടവ്
തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്

തിരുവനന്തപുരം | 14 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ 20 കാരന് 63 വര്‍ഷം കഠിനതടവും അമ്പത്തയ്യായിരം രൂപ പിഴയും. സംഭവം നടക്കുന്ന സമയത്ത് പ്രതിയ്ക്ക് 18 വയസായിരുന്നു പ്രായം. ആദ്യം ജുവനൈല്‍ ഹോമിലായിരുന്നു പ്രതി കഴിഞ്ഞിരുന്നത്.
തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷവും ആറു മാസവും കൂടുതല്‍ തടവ് പ്രതി അനുഭവിക്കേണ്ടി വരും. പിഴ തുക പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് നല്‍കണം.
2022 നവംബര്‍ ഒമ്പതിന് വൈകീട്ട് ഏഴോടെ ചാലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എട്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു. സംഭവ ദിവസം പ്രതി കുട്ടിയെ വീടിന് അടുത്തുള്ള പൊളിഞ്ഞ കെട്ടിടത്തിലേക്ക് ബലം പ്രയോഗിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.