Kerala
പേരക്കുട്ടിക്ക് ഭക്ഷണവുമായി പോയ ഗൃഹനാഥന്‍ വാഹനാപകടത്തില്‍ മരിച്ചു
കോഴിക്കോട് മണക്കടവ് തുമ്പോളി മുയ്യായില്‍ ബാലകൃഷ്ണന്‍ (65) ആണ് തൊണ്ടയാട് ബൈപ്പാസില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്

കോഴിക്കോട് | ആശുപത്രിയില്‍ കഴിയുന്ന പേരക്കുട്ടിക്ക് ഭക്ഷണവുമായി പോയ ഗൃഹനാഥന്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് മണക്കടവ് തുമ്പോളി മുയ്യായില്‍ ബാലകൃഷ്ണന്‍ (65) ആണ് തൊണ്ടയാട് ബൈപ്പാസില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്.
ബാലകൃഷ്ണന്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----