Saudi Arabia
സഊദിയും - ബ്രിട്ടനും സൈനിക സഹകരണം ശക്തിപ്പെടുത്തും
സംയുക്ത സേനാ കമാൻഡർമാർ സൈനിക സഹകരണം ചർച്ച ചെയ്തു
ലണ്ടൻ/ റിയാദ് |സഊദിയും – ബ്രിട്ടനും സൈനിക സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംയുക്ത സേനാ കമാൻഡർമാർ സൈനിക സഹകരണ വിഷയങ്ങൾ ചർച്ച ചെയ്‌തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സഊദി സംയുക്ത സേനയുടെ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഫഹദ് ബിൻ ഹമദ് അൽ-സൽമാനും ബ്രിട്ടീഷ് സഹ കമാൻഡർ നിക്ക് പെറിയുമാണ് ലണ്ടനിൽ വെച്ച് കൂടിക്കാഴ്ച നടത്തിയത്.
സൈനിക പരിശീലനം, സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക, അന്തർദേശീയ സുരക്ഷയും സ്ഥിരതയും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളും സൈനിക മേധാവികൾ ചർച്ച ചെയ്‌തു.
---- facebook comment plugin here -----



