Connect with us

Saudi Arabia

ഉംറ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ്; ജുമാദുൽ-അവ്വൽ മാസത്തിൽ ഒരു കോടിയിലധികം പേർ ഉംറ നിർവഹിച്ചു

ഇരു ഹറം കാര്യാലയ മന്ത്രാലയം തീർഥാടകർക്കായി ഒരുക്കിയ മെച്ചപ്പെട്ട സേവനങ്ങളുടെ ഫലമായാണ് തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനയെന്ന് ഉംറ മന്ത്രാലയം

Published

|

Last Updated

മക്ക|വിശുദ്ധ നഗരങ്ങളിലെ ഉംറ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ജുമാദുൽ-അവ്വൽ മാസത്തിൽ രാജ്യത്തിന് പുറത്തുനിന്ന്  ഒരുകോടി ഏഴ് ലക്ഷം പേരും, 31 ലക്ഷം ആഭ്യന്തര  തീർത്ഥാടകരുമാണ് ഉംറ നിർവഹിക്കാനായി പുണ്യഭൂമിയിലെത്തിച്ചേർന്നതെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ഇരു ഹറം കാര്യാലയ മന്ത്രാലയം തീർഥാടകർക്കായി ഒരുക്കിയ മെച്ചപ്പെട്ട സേവനങ്ങളുടെ ഫലമായാണ് തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനയെന്ന് ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഹജ്ജ്, ഉംറ മന്ത്രാലയം, ജനറൽ അതോറിറ്റി ഫോർ ദി കെയർ ഓഫ് ദി അഫയേഴ്‌സ് ഓഫ് ഗ്രാൻഡ് മോസ്കിന്റെയും, ഇരു ഹറം കാര്യാലയത്തിന്റെയും  സഹകരണത്തോടെയാണ്  ഡിജിറ്റൽ, സംയോജിത ലോജിസ്റ്റിക്കൽ സേവനങ്ങൾ സജ്‌ജമാക്കിയിരിക്കുന്നത്. ഉംറ തീർത്ഥാടകരുടെ എണ്ണത്തിലെ വൻ വർദ്ധനവ്, ഹജ്ജ്, ഉംറ, സന്ദർശന സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ നിരന്തരമായ ശ്രമങ്ങളെ അടിവരയിടുന്നതായും  ഇത് ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് രണ്ട് വിശുദ്ധ പള്ളികളിലേക്ക് പ്രവേശനം എളുപ്പമാക്കുന്നതായും മന്ത്രാലയം അറിയിച്ചു.

 

---- facebook comment plugin here -----

Latest