Alappuzha
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി
കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലന്ന് ഡോക്ടർ അറിയിച്ചു.
ആലപ്പുഴ|ആലപ്പുഴ വനിതാ ശിശു ആശുപത്രിക്ക് സമീപം സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. 3.700 കിലോഗ്രാം തൂക്കമുള്ള ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്.
കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലന്ന് ഡോക്ടർ അറിയിച്ചു.
കുട്ടി ആശുപത്രി നിരീക്ഷണത്തിലാണ്.
ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തികരിക്കുന്നതിന് മുമ്പ് അവകാശികൾ ഉണ്ടെങ്കിൽ ശിശുക്ഷേമസമിതിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ ഡി ഉദയപ്പൻ അറിയിച്ചു. കൗൺസിൽ ഫോർ ചൈൾഡ് വെൽഫയർ കമ്മറ്റിയുടെ തീരുമാനത്തിന് വിധേയമായി കുട്ടിയെ ശിശുക്ഷേമ സമിതിയുടെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും സെക്രട്ടറി അറിയിച്ചു.
---- facebook comment plugin here -----



