Connect with us

Kerala

ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും

ശനിയാഴ്ച്ചയാണ് പരിപാടിയെന്നും അതിനാല്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നുമുള്ള ആവശ്യം ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും. ശനിയാഴ്ച്ചയാണ് പരിപാടിയെന്നും അതിനാല്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും പരാതിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതോടെയാണ് കോടതി തീരുമാനം. ഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡ് തടസഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഹര്‍ജിക്കാരനായ ഡോ.പി എസ് മഹേന്ദ്രകുമാറിന്റെ അഭിഭാഷകന്‍ എം എസ് വിഷ്ണു ശങ്കറാണ് ഹര്‍ജിയുടെ അടിയന്തര സ്വഭാവം ചീഫ് ജസ്റ്റീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയതനിനെത്തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ സുപ്രിംകോടതിയില്‍ എത്തിയത്.

Latest