Connect with us

ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനും മുന്‍ പ്രതിരോധ സെക്രട്ടറി യോവ് ഗാലന്റിനും അയച്ച അറസ്റ്റ് വാറന്റ് നടപ്പാകുമോ ഇല്ലയോ എന്നതല്ല, അത്തരമൊരു വാറന്റ് ഇസ്‌റാഈലിനെ തുറന്ന് കാണിക്കുന്നുണ്ട് എന്നതിലാണ് ലോകത്താകെയുള്ള സയണിസ്റ്റ്‌വിരുദ്ധരുടെ ആശ്വാസം. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യയുടെ എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്ന കുരുതിയാണെന്ന് ഹേഗിലെ ഐ സി സി വ്യക്തമാക്കിയതിന് പിറകെയാണ് അറസ്റ്റ് വാറന്റെന്നതും ശ്രദ്ധേയമാണ്