Wednesday, June 28, 2017

Kasargod

Kasargod
Kasargod

കള്ളവോട്ട് ആരോപണം: രാജിവയ്ക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് അബ്ദുല്‍ റസാഖ് എം എല്‍എ

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം നിഷേധിച്ച് പിബി അബ്ദുല്‍ റസാഖ് എം എല്‍എ. ഇതുമായി ബന്ധപ്പെട്ട് താന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കേസ് കോടതിയുടെ പരിഗണനയിലാണ്....

ഈ വര്‍ഷം വീണ്ടും ജില്ലാതല പട്ടയമേള നടത്തും -റവന്യൂമന്ത്രി

കാസര്‍കോട്: ജില്ലയിലെ ഭൂരഹിതരായ മുഴുവനാളുകള്‍ക്കും ഭൂമി ലഭിക്കുന്നതിനായി ഈ വര്‍ഷം ഒടുവില്‍ വീണ്ടും ജില്ലാതല പട്ടയമേള നടത്തുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ...

വനങ്ങള്‍ നാടിന്റെ നിലനില്‍പ്പിന് ആവശ്യം: മന്ത്രി

തൃക്കരിപ്പൂര്‍: പൂര്‍വികര്‍ വെച്ചു പിടിപ്പിച്ച മരങ്ങളും വനങ്ങളും ഉണ്ടായത് കൊണ്ടാണ് നാം ഇന്ന് പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകുന്നതെന്നും വനങ്ങള്‍ നാടിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പരിസ്ഥിതി ദിനാഘോഷത്തിന്റെ...

ആദ്യാക്ഷരം നുകര്‍ന്നുകൊടുക്കാന്‍ പണ്ഡിത സാന്നിധ്യം ശ്രദ്ധേയമായി

ദേളി: സഅദിയ്യ ഹൈസ്‌കൂള്‍ സഅദാബാദിലെ പ്രവേശനോത്സവ് പരിപാടിയില്‍ വിദ്യയുടെ അക്ഷര മുറ്റത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് കൊടുക്കാന്‍ സയ്യിദന്‍മാരും പണ്ഡിതന്‍മാരും എത്തിയത് നവ്യാനുഭമായി. ശൈഖുന എം എ ഉസ്താദിന്റെ മഖ്ബറ സിയാറത്തോടെ തുടക്കം...

വാഹനത്തിന് നല്‍കാന്‍ പണമില്ല: അമ്പതുകാരന്‍ ആശുപത്രിയിലെത്തിയത് വീല്‍ചെയറില്‍ കിലോമീറ്ററുകള്‍ താണ്ടി

കാസര്‍കോട്: വാഹനങ്ങള്‍ക്ക് യാത്രാക്കൂലി നല്‍കാന്‍ പണമില്ലാത്തതിന്റെ പേരില്‍ മൃതദേഹം ചുമന്ന് കിലോമീറ്ററുകളോളം നടന്നുപോകുന്ന മനുഷ്യരുടെ വാര്‍ത്തകള്‍ കേള്‍ക്കാറുള്ളത് ഉത്തരേന്ത്യയില്‍ നിന്നാണ്. അസാം, ഒഡീഷ, ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ദളിതരും ദരിദ്രരുമായ പട്ടിണിപ്പാവങ്ങളുടെ ജീവിതദുരിതങ്ങള്‍ക്ക്...

ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ തീവെച്ച് കൊല്ലാന്‍ ശ്രമം; ബന്ധുവായ യുവാവ് കസ്റ്റഡിയില്‍

കാസര്‍കോട്: കിടക്കയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പെട്രോളൊഴിച്ച് തീവെച്ചുകൊല്ലാന്‍ ശ്രമം. ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം രാഗം കുന്നിലെ അശ്‌റഫിന്റെയും ജുനൈദയുടെയും മകന്‍ അസാന്‍ അഹമ്മദിനാണ്...

ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്:'ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുമ്പള കോയിപ്പാടി കടപ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (30) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30ഓടെ മൊഗ്രാല്‍പുത്തൂര്‍ പാലത്തിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. കുമ്പള ടൗണിലെ രാത്രികാല...

തമിഴ്‌നാട്ടിൽ വാഹനാപകടം : നവവരനും വധുവും ഉൾപ്പടെ ഏഴ് മലയാളികൾ മരിച്ചു

കരൂർ: തമിഴ്‌നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടത്തിൽ നവവരനും വധുവും ഉൾപ്പടെ ഏഴ് മലയാളികൾ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്ക്. ഇവരെ കുഴിത്തല സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ...

അനാഥാലയങ്ങള്‍ക്കുള്ള റേഷന്‍ വിഹിതം പുന:സ്ഥാപിക്കണം- യൂത്ത്‌ലീഗ്

കാസര്‍കോട്: കഴിഞ്ഞ അഞ്ച് മാസത്തോളമായി സര്‍ക്കാര്‍ വെട്ടിക്കുറച്ച അനാഥാലയങ്ങള്‍ക്കുള്ള റേഷന്‍ വിഹിതം അടിയന്തിരമായി പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലയിലെ നാല്‍പതോളം അനാഥാലയങ്ങളെ ആശ്രയിച്ച് നൂറ് കണക്കിന്...

റിയാസ് മൗലവി വധം: ഗൂഡാലോചന പുറത്തുകൊണ്ടു വരണമെന്നാവശ്യപ്പെട്ട് എ ഡി ജി പി ഓഫീസ് മാര്‍ച്ച്

കാസര്‍കോട്: മദ്‌റസാധ്യാപകനും ചൂരി ജുമുഅത്ത് പള്ളി പരിപാലകനുമായിരുന്ന റിയാസ് മൗലവിയെ പള്ളിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഗൂഡാലോചനക്കാരെയടക്കം മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ 20ന് കോഴിക്കോട്...