Kasargod
ധാര്‍മിക മൂല്യങ്ങള്‍ രാഷ്ട്ര പുരോഗതിക്ക് അനിവാര്യം: സി മുഹമ്മദ് ഫൈസി
മുഹിമ്മാത്ത് സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുത്തിഗെ | രാജ്യം നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്നുവെന്നും കേവലം ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിലൂടെ മാത്രം പുരോഗതി സാധ്യമല്ലെന്നും ആത്മീയ- ധാര്‍മ്മിക മൂല്യങ്ങള്‍ വീണ്ടെടുക്കണമെന്നും മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. മുഹിമ്മാത്ത് സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരോഗതിയെ പിന്നോട്ട് നയിക്കുന്ന ലഹരിക്കെതിരെ പുതുതലമുറയെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രാജ്യത്താകമാനം വിദ്യാഭ്യാസ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതിലൂടെ വലിയ മാറ്റം സമൂഹത്തില്‍ ഉണ്ടാക്കാന്‍ സാധിച്ചു. കൂടുതല്‍ ഊര്‍ജ്ജസ്ഥലമായ സമൂഹത്തിന് മാത്രമേ അതിവേഗ വികാസം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. രാജ്യത്തുണ്ടാകുന്ന ദൈനംദിന വികാസങ്ങളെ ഉപയോഗപ്പെടുത്തി പുരോഗതി കൈവരിക്കാന്‍ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





