National
ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ വീഴ്ത്തി ഇന്ത്യ; 46 റണ്‍സിന്റെ ജയം
5 മത്സരങ്ങളടങ്ങിയ പരമ്പര 4-1നു ഇന്ത്യ സ്വന്തമാക്കി
തിരുവനന്തപുരം | ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ മിന്നും ജയവുമായി ഇന്ത്യ. 46 റണ്‍സിന്റെ ജയവുമായി 5 മത്സരങ്ങളടങ്ങിയ പരമ്പര 4-1നു ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി. നിശ്ചിത ഓവറില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് അടിച്ചെടുത്തത്. ന്യൂസിലന്‍ഡിന്റെ പോരാട്ടം 225 റണ്‍സില്‍ അവസാനിച്ചു.
അര്‍ഷ്ദീപ് സിങിന്റെ പേസും അക്ഷര്‍ പട്ടേലിന്റെ സ്പിന്നും ഇന്ത്യന്‍ ജയത്തിന് പിന്നിലുണ്ട്.
അര്‍ഷ്ദീപ് സിങ് 5 വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷര്‍ പട്ടേല്‍ 4 ഓവറില്‍ 33 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. .അലന്‍ 38 പന്തില്‍ 6 സിക്സും 8 ഫോറും സഹിതം 80 റണ്‍സ് അടിച്ചെടുത്തു. രചിന്‍ രവീന്ദ്ര 2 വീതം സിക്സും ഫോറും സഹിതം 17 പന്തില്‍ 30 റണ്‍സും സ്വന്തമാക്കി.
അതേ സമയം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. 6 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഫോറടിച്ച് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്സിനു ശ്രമിച്ചാണ് സഞ്ജുവിന്റെ മടക്കം





