Connect with us

Kerala

സിവില്‍ പോലീസ് ഓഫീസര്‍ ജീവനൊടുക്കിയ നിലയില്‍

കിടപ്പുമുറിയുടെ ഫാനില്‍ ബഡ്ഷീറ്റുപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്

Published

|

Last Updated

തിരുവനന്തപുരം സിവില്‍ പോലീസ് ഓഫീസറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ കോവളം വെള്ളാര്‍ സ്വദേശി അഖിലിനെയാണ് (27) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കിടപ്പുമുറിയുടെ ഫാനില്‍ ബഡ്ഷീറ്റുപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അഖിലിന്റെ പെണ്‍സുഹൃത്ത് ദിവസങ്ങള്‍ക്കു മുമ്പ് ജീവനൊടുക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ അഖിലും ജീവനൊടുക്കിയതാകാമെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോള്‍ ഫ്രീ നമ്പര്‍:1056, 0471-2552056)

 

Latest