Business
ശോഭിക ഇനി കാസർഗോഡും; ഉദ്ഘാടനം ഫെബ്രുവരി 7ന്
നാലു നിലകളിലായി ഒരുക്കിയിരിക്കുന്ന ശോഭിക വെഡ്ഡിംഗ്സ് ഷോറൂം കേരളത്തിലെ ഏറ്റവും വലിയ വെഡ്ഡിംഗ് ഷോറൂമുകളിൽ ഒന്നാണ്.
ശോഭിക വെഡ്ഡിംഗ്സ് കാസർഗോഡ് ഷോറൂമിന്റെ സോഫ്റ്റ് ലോഞ്ചിൽ നിന്ന്
കാസർഗോഡ്|വസ്ത്രവ്യാപാര രംഗത്ത് പുതുമയാർന്ന ആശയങ്ങളുമായി മുന്നേറുന്ന ശോഭിക വെഡ്ഡിംഗ്സ് കാസർഗോഡ് ഷോറൂമിന്റെ സോഫ്റ്റ് ലോഞ്ച് കാസർഗോഡ് ആർ.കെ മാൾ – ഗ്രാൻഡ്യൂർ ഹാളിൽ വിപുലമായ പരിപാടികളോടെ നടന്നു. ഫെബ്രുവരി 7ന് രാവിലെ 10.30ന് കാസർഗോഡ് പ്രവർത്തനം ആരംഭിക്കുന്ന ശോഭിക വെഡ്ഡിംഗ്‌സിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് സോഫ്റ്റ് ലോഞ്ച് സംഘടിപ്പിച്ചത്. കാസർഗോഡ് ജില്ലയിലെ ശോഭികയുടെ വലുതും രണ്ടാമത്തെയും ഷോറൂമാണിത്.
കാസർഗോഡ് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഷാഹിന സലീം ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ കെ.എം ഹനീഫ്, കൗൺസിലർ രാജേഷ് അമേയ്, കെ.വി.വി.എസ് പ്രസിഡൻറ് ശോഭ ബാലൻ എന്നിവർ വിശിഷ്ടാതിഥികളായി.
ശോഭിക വെഡ്ഡിംഗ്സിന്റെ സ്ഥാപകനും ചെയർമാനുമായ കല്ലിൽ ഇമ്പിച്ചി അഹമ്മദ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഷിഹാബ് കല്ലിൽ, ഇർഷാദ് ഫജർ, ഷംസുദ്ധീൻ കല്ലിൽ, ഹാഷിർ ഫജർ എന്നിവർ ശോഭികയുടെ വരാനിരിക്കുന്ന സ്റ്റോറുകൾ, ഗുണനിലവാര മാനദണ്ഡങ്ങൾ, ഉപഭോക്തൃ സൗഹൃദ സമീപനം എന്നിവയെക്കുറിച്ച് സംസാരിച്ചു. ഷോറൂം കെട്ടിടത്തിന്റെ ഉടമയായ കരീം ഹാജി, മുധഫർ സംബന്ധിച്ചു.
നാലു നിലകളിലായി ഒരുക്കിയിരിക്കുന്ന ശോഭിക വെഡ്ഡിംഗ്സ് ഷോറൂം കേരളത്തിലെ ഏറ്റവും വലിയ വെഡ്ഡിംഗ് ഷോറൂമുകളിൽ ഒന്നാണ്. വിവാഹ വസ്ത്രങ്ങൾ, കാഷ്വൽ വെയർ, കസ്റ്റമൈസേഷൻ വിഭാഗങ്ങൾ, ഹോം ഡെക്കർ, പെർഫ്യൂം, ഫുട്‌വെയർ, കോസ്മെറ്റിക്സ്, വാച്ചുകൾ, ഇമിറ്റേഷൻ ഗോൾഡ് എന്നിവ ഉൾപ്പെടെ ഒരിടത്ത് തന്നെ എല്ലാം ലഭ്യമാകുന്ന “ദി കംപ്ലീറ്റ് വെഡ്ഡിംഗ് മാൾ” എന്ന ആശയമാണ് ശോഭിക കാസർഗോഡിലേക്ക് എത്തിക്കുന്നത്.
കാസർഗോഡ് ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ എല്ലാ വിഭാഗങ്ങളുടെയും ശേഖരം ഒരുമിച്ച് അവതരിപ്പിക്കുന്നത്. മികച്ച ഗുണനിലവാരവും എല്ലാവർക്കും കൈവശമാകുന്ന വിലയും ശോഭിക വെഡ്ഡിംഗ്സിന്റെ പ്രധാന പ്രത്യേകതകളാണ്. ഫെബ്രുവരി 7ന് നടക്കുന്ന ഗ്രാൻഡ് ഓപ്പണിംഗോടെ കാസർഗോഡിന്റെ വസ്ത്ര വ്യാപാര മേഖലയിൽ ഒരു പുതിയ അധ്യായമാണ് ശോഭിക വെഡ്ഡിംഗ്സ് തുടക്കം കുറിക്കുന്നത്. ശോഭിക വെഡ്ഡിംഗ്‌സ് ജനറൽ മാനേജർ റിഷാദ് അലുക്കൽ സ്വാഗതവും ഷോറൂം മാനേജർ അംജാദ് നന്ദിയും അറിയിച്ചു.





