Connect with us

Kasargod

മുഹിമ്മാത്ത് ഉറൂസ് ശനിയാഴ്ച സമാപിക്കും

സമാപന ദിവസം പതിനായിരങ്ങള്‍ക്ക് അന്നദാനം.

Published

|

Last Updated

മുഹിമ്മാത്തില്‍ നടന്ന ഹജ്ജ് പഠന ക്യാമ്പില്‍ അബ്ദുല്‍ കരീം സഖാഫി വിഷയാവതരണം നടത്തുന്നു.

പുത്തിഗെ | മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിന്റെ സാരഥിയും ആത്മീയ നേതൃത്വവുമായിരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഇരുപതാമത് ഉറൂസ് മുബാറക്കും സനദ് ദാന സമ്മേളനവും ശനിയാഴ്ച പതിനായിരങ്ങള്‍ക്കുള്ള അന്നദാനത്തോടെ സമാപിക്കും. ഇന്ന് രാവിലെ നടന്ന ഹജ്ജ് പ്രാക്ടിക്കല്‍ ക്യാമ്പ് പഠനാര്‍ഹവും ശ്രദ്ധേയവുമായി. ഈ വര്‍ഷം ഹജ്ജിന് അപേക്ഷിച്ച അഞ്ഞൂറിലേറെ പേരാണ് ക്ലാസ് ശ്രവിക്കാന്‍ എത്തിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സൗകര്യമൊരുക്കിയതും ഏറെ ഉപകാരപ്രദമായി.

ക്ലാസിന് അബ്ദുല്‍ കരീം സഖാഫി ഇടുക്കിയും വൈകിട്ട് നടന്ന സ്വലാത്ത് മജ്ലിസിന് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ബായാര്‍ തങ്ങളുെ നേതൃത്വം നല്‍കി. മതപ്രഭാഷണ പരിപാടി സയ്യിദ് ഷഹീര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റാഫി ഹിമമി എരുമാട് മുഖ്യപ്രഭാഷണവും സയ്യിദ് ഖലീല്‍ അല്‍ ബുഖാരി സമാപന പ്രാര്‍ഥനയും നടത്തി. ഇന്ന് റാത്തിബ് മജ്ലിസും മതപ്രഭാഷണവും നടക്കും. വൈകിട്ട് നടക്കുന്ന റാത്തീബ് മജ്‌ലിസില്‍ ഹമ്മാദ് ഹസന്‍ അല്‍ ചിശ്തി, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍, സയ്യിദ് മുത്തുകോയ തങ്ങള്‍ കണ്ണവം, അല്ലാമ ഖിയാം റസാ ഖാദിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. രാത്രി നടക്കുന്ന മതപ്രഭാഷണ പരിപാടിയില്‍ പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, നൗഫല്‍ സഖാഫി കളസ തുടങ്ങിയവര്‍ സംബന്ധിക്കും.

ശനിയാഴ്ച നടക്കുന്ന മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തില്‍ ഹാഫിളീങ്ങളും ഹിമമികളുമായ 79 പണ്ഡിതന്മാര്‍ സനദ് വാങ്ങും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, അലി ബാഫഖി തങ്ങള്‍, കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അഹ്ദല്‍ തങ്ങളെ സിയാറത്ത് ചെയ്യുന്നതിനും സ്ഥാപനം സന്ദര്‍ശിക്കുന്നതിനും നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വന്‍ ജനപ്രവാഹമാണ് മുഹിമ്മാത്തില്‍ എത്തിച്ചേരുന്നത്. എല്ലാവരെയും സ്വീകരിക്കുന്നതിനും മറ്റും പ്രത്യേക വളണ്ടിയര്‍ വിങും സ്വീകരണ സമിതിയും സജീവമാണ്.

 

 

 

Latest