Connect with us

Kerala

പോലീസിന് നേരെ ഗുണ്ടാ ആക്രമണം; എസ്ഐക്ക് കുത്തേറ്റു

ഒല്ലൂര്‍ സ്‌റ്റേഷനിലെ എസ്ഐ വരുണിന്റെ കൈപ്പത്തിക്കുള്ളിലാണ് കുത്തേറ്റത്.

Published

|

Last Updated

തൃശൂര്‍| മണ്ണുത്തി കൊഴുക്കുള്ളിയില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണത്തില്‍ എസ്ഐക്ക് കുത്തേറ്റു. ഒല്ലൂര്‍ സ്‌റ്റേഷനിലെ എസ്ഐ വരുണിന്റെ കൈപ്പത്തിക്കുള്ളിലാണ് കുത്തേറ്റത്. പരുക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. പ്രതികളായ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവരെ പോലീസ് പിടികൂടി.

മൂര്‍ക്കിനിക്കര കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇരുവരുമെന്നാണ് പോലീസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം നെല്ലങ്കരയില്‍ മണ്ണുത്തി പോലീസിന് നേരെ ആക്രമണം നടത്തിയ സംഘത്തിലും ഇവരുണ്ട്. വിഷ്ണു ജിത്തിനെതിരെ മണ്ണുത്തി സ്‌റ്റേഷനില്‍ കാപ്പ ചുമത്തിയിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ എത്തിയതായിരുന്നു പോലീസ് സംഘം.