Connect with us

Saudi Arabia

ജംറയില്‍ കല്ലേറ് കര്‍മ്മം പുരോഗമിക്കുന്നു; ഹാജിമാര്‍ വെള്ളിയാഴ്ച്ച മുതല്‍ മിനായില്‍ നിന്നും യാത്ര തിരിക്കും

കനത്ത തിരക്ക് ഒഴിവാക്കുന്നതിനായി മിനയിലെ സുരക്ഷാ തുടരുകയാണ്

Published

|

Last Updated

മിന |  ഹജ്ജ് കര്‍മ്മങ്ങളുടെ നാലാം ദിനമായ ദുല്‍ഹിജ്ജ 11ന് (മെയ് 28) ഹാജിമാര്‍ ജംറകളിലെ കല്ലേറ് കര്‍മ്മങ്ങളുടെ രണ്ടാം ദിനത്തില്‍ ജംറതുല്‍ അഖബയിലും , ജംറതുല്‍ വുസ്തയിലും , ജംറതുല്‍ അഖ്ബയടക്കം മൂന്ന് ജംറകളിലും കല്ലേറ് കര്‍മ്മം നടത്തി, മിനയിലേക്ക് താമസസ്ഥലമായ തമ്പുകളിലേക്ക് മടങ്ങി

ഇനിയുള്ള ദിനങ്ങള്‍ മിനയില്‍ പ്രാര്‍ത്ഥനയില്‍ കഴിയുന്ന ഹാജിമാര്‍ വെള്ളിയാഴ്ചയോടെ കല്ലേറ് കര്‍മ്മങ്ങളുടെ മൂന്നാം ദിനം പൂര്‍ത്തിയാക്കി പുണ്യ നഗരമായ മിനയോട് യാത്രചോദിച്ച് മക്കയിലെ മസ്ജിദുല്‍ ഹറമിലെത്തി ഉംറയും , വിദാഇന്റെ (വിടവാങ്ങല്‍ ) ത്വവാഫ് കര്‍മ്മവും നിര്‍വഹിച്ച് പുണ്യ ഭൂമിയില്‍ നിന്നും മടങ്ങും

ദുല്‍ഹിജ്ജ പത്താം ദിനത്തില്‍ ഹാജിമാര്‍ ജംറയിലെ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി തലമുടി നീക്കം ചെയ്ത് ഇഹ്റാം വേഷം മാറി പുതുവസ്ത്രമണിഞ്ഞിരുന്നു. കനത്ത തിരക്ക് ഒഴിവാക്കുന്നതിനായി മിനയിലെ സുരക്ഷാ തുടരുകയാണ്. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിന് ജംറയില്‍ ഹെലിപാഡും, ഹെലികോപ്റ്ററുകള്‍ വഴിയുള്ള ആകാശ നിരീക്ഷണവും കണ്‍ട്രോള്‍ റൂമുകള്‍ വഴിയുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം ഖലീലുല്ലാഹി ഇബ്റാഹിം (അ) നബി തന്റെ മകന്‍ ഇസ്മാഈല്‍ നബി(അ) മിനെ ബലി അറുക്കുവാനായി മിനായില്‍ കൊണ്ടുവന്ന സമയം ഉദ്യമത്തില്‍നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ച പിശാചിനെ ഇബ്റാഹീം നബി കല്ലെറിഞ്ഞോടിച്ച സ്മരണയാണ് ജംറയിലെ കല്ലേറ് കര്‍മ്മം

 

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest