Connect with us

Kerala

പരസ്യ ചിത്രീകരണത്തിന് എത്തിയ യുവാവ് പാറമടയില്‍ മുങ്ങിമരിച്ചു

പരസ്യ ചിത്രീകരണത്തിനായി ലൊക്കേഷന്‍ കണ്ടെത്താന്‍ ഡല്‍ഹിയില്‍ നിന്നെത്തിയ നാലംഗ സംഘത്തില്‍പ്പെട്ടയാളാണ് ദിയാന്‍ഷു

Published

|

Last Updated

കൊച്ചി |  കൊച്ചിയില്‍ പരസ്യ ചിത്രീകരണത്തിന്റെ ലൊക്കേഷന്‍ പരിശോധിക്കുന്നതിനിടെ യുവാവ് പാറമടയില്‍ മുങ്ങിമരിച്ചു. ഡല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശിയായ ദിയാന്‍ഷു ജോഷി (26) ആണ് മരിച്ചത്. പെരുമ്പാവൂര്‍ മുടക്കുഴ പെട്ടമലയിലെ പാറമടയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം.

പരസ്യ ചിത്രീകരണത്തിനായി ലൊക്കേഷന്‍ കണ്ടെത്താന്‍ ഡല്‍ഹിയില്‍ നിന്നെത്തിയ നാലംഗ സംഘത്തില്‍പ്പെട്ടയാളാണ് ദിയാന്‍ഷു. ലൊക്കേഷന്‍ പരിശോധിക്കുന്നതിനിടെ ദിയാന്‍ഷു പാറമടയിലെ വെള്ളത്തില്‍ നീന്താന്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ നീന്തുന്നതിനിടെ ഇയാള്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു എന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.ഫയര്‍ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

 

 

Latest