Kasargod
നീലേശ്വരം താലൂക്ക് പ്രഖ്യാപനം വൈകുന്നു; പ്രതിഷേധവുമായി വികസന സമിതി
താലൂക്ക് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി വിഷയം സര്‍ക്കാരിന്റെയും ഉന്നത അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
നീലേശ്വരം | ദീര്‍ഘകാലമായി നീലേശ്വരം കേന്ദ്രമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന ജനകീയ ആവശ്യം ഇത്തവണത്തെ സംസ്ഥാന ബജറ്റിലും പരിഗണിക്കാത്തതിനെതിരെ ഹൊസ്ദുര്‍ഗ് താലൂക്ക് വികസന സമിതി യോഗത്തില്‍ പ്രതിഷേധം.
താലൂക്ക് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി വിഷയം സര്‍ക്കാരിന്റെയും ഉന്നത അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ഇ ചന്ദ്രശേഖരന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു യോഗം.
---- facebook comment plugin here -----




