Connect with us

National

തമിഴ്‌നാട്ടിൽ മൂന്ന് എ ഐ എ ഡിഎം കെ എം എൽ എമാർ രാജിവെച്ച് വിജയ്‌യുടെ ടി വി കെയിൽ ചേർന്നു

രാജി സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ എം എല്‍ എമാര്‍ ടി വി കെ മന്ത്രി ആധവ് അര്‍ജുനുമായി കൂടികാഴ്ച്ച നടത്തി.

Published

|

Last Updated

ചെന്നൈ| തമിഴ്നാട്ടില്‍ പ്രതിപക്ഷ കക്ഷിയായ എഐഎഡിഎം.കെക്ക് വീണ്ടും തിരിച്ചടി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ സി വി ഷണ്‍മുഖം, എസ്പി വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിമത ക്യാമ്പിലെ പ്രമുഖരായ മൂന്ന് എഐഎഡിഎംകെ എംഎല്‍എമാര്‍ രാജി വെച്ച് വിജയ്യുടെ ടി വി കെയില്‍ ചേര്‍ന്നു.

മരഗതം കുമാരവേല്‍, ജയകുമാര്‍,  എന്നീ എം എല്‍ എമാരാണ് തമിഴ്നാട് നിയമസഭാ സ്പീക്കര്‍ ജെസിഡി പ്രഭാകറിന് രാജിക്കത്ത് നല്‍കിയത്. രാജി സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ എം എല്‍ എമാര്‍ ടി വി കെ മന്ത്രി ആധവ് അര്‍ജുനുമായി കൂടികാഴ്ച്ച നടത്തി.

വിശ്വാസ വോട്ടെടുപ്പില്‍ പാര്‍ട്ടിയുടെ കര്‍ശന വിപ്പ് ലംഘിച്ച് വിജയ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്ത 25 വിമത എംഎല്‍എമാരില്‍ ഉള്‍പ്പെടുന്നവരാണ് രാജി വെച്ച ഈ മൂന്ന് പേരും.

അതേസമയം, വിമത പക്ഷത്തായിരുന്ന അഞ്ച് എംഎല്‍എമാര്‍ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വം അംഗീകരിച്ച് ഔദ്യോഗിക പക്ഷത്തേക്ക് മടങ്ങിയെത്തി. ആര്‍ക്കോട്ട് മണ്ഡലത്തില്‍ നിന്നുള്ള എസ്എം സുകുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളാണ് വേലുമണി ക്യാമ്പ് വിട്ട് എടപ്പാടിയുടെ പക്ഷത്തേക്ക് തിരിച്ചെത്തിയത്. ഈ അഞ്ച് പേരുടെ മടങ്ങിവരവോടെ തമിഴ്നാട് നിയമസഭയില്‍ എടപ്പാടി പളനിസ്വാമിയെ അനുകൂലിക്കുന്ന ഔദ്യോഗിക എഐഎഡിഎംകെ എംഎല്‍എമാരുടെ എണ്ണം 27 ആയി ഉയര്‍ന്നു.

Content Highlights:
The opposition party AIADMK in Tamil Nadu faced a major setback as three rebel MLAs resigned from their posts to join actor-turned-politician Vijay’s party, TVK. The MLAs, including Maragatham Kumaravel and Jayakumar, submitted their resignation letters to Assembly Speaker JCD Prabhakar before meeting TVK leader Aadhav Arjun. These legislators were part of a 25-member rebel faction that previously defied the party whip to vote in favor of the Vijay-led government during a confidence motion. Meanwhile, in a relief to the official faction, five other rebel MLAs returned to support Edappadi Palaniswami, raising his strength in the assembly to 27.

Latest