Kerala
എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; മൊഴി മാറ്റി അതിജീവിത
കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറി
തിരുവനന്തപുരം | മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റി അതിജീവിത. എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത നെയ്യാറ്റിന്‍കര കോടതിയില്‍ വിചാരണയ്ക്കിടെ മൊഴി നല്‍കി. എല്‍ദോസിന്റെ സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയില്ലെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറി. മൊഴിമാറ്റത്തിന് പിന്നാലെ അതിജീവിത കുഴഞ്ഞുവീണു. നാളെ കേസ് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരത്തു താമസിക്കുന്ന എറണാകുളം പറവൂര്‍ സ്വദേശിയായ യുവതിയെ പല സ്ഥലത്തുവച്ച് മൂന്നു തവണ എല്‍ദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നും ഇതു വെളിപ്പെടുത്തുമെന്നു പറഞ്ഞതിന്റെ പേരില്‍ ബലം പ്രയോഗിച്ച് കോവളത്തെ കുന്നില്‍ മുകളിലെത്തിച്ച് തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ചെന്നും ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. എല്‍ദോസിന്റെ രണ്ടു സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്.
ബലാത്സംഗക്കേസില്‍പ്പെട്ടതോടെ ഇത്തവണ എല്‍ദോസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു.
2022 സെപ്റ്റംബര്‍ 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നല്‍കിയത്.







