Connect with us

Kerala

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തന' കേസ്; എസ് ഐ ടി റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി

പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

Published

|

Last Updated

തിരുവനന്തപുരം  | നവകേരള സദസിനിടെ ആലപ്പുഴയില്‍ വെച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി) ഡിജിപിക്ക് കൈമാറി. മര്‍ദ്ദനം ചട്ടവിരുദ്ധമാണെന്നും സംഭവത്തില്‍ ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗണ്‍മാന്‍മാരുടെ നടപടി പ്രതിരോധമായി കാണാന്‍ കഴിയില്ലെന്നും അത് കുറ്റകൃത്യമായി തന്നെ കണക്കാക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

സാക്ഷികളും ഇരകളുമടക്കം ഇരുപതു പേരുടെ മൊഴി രേഖപ്പെടുത്തി. അതേസമയം പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ചൊവ്വാഴ്ച ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. ഇതിനുശേഷം എസ്ഐടി നോട്ടീസ് നല്‍കി വിളിപ്പിക്കും.

 

Latest