Connect with us

Kasargod

സഅദിയ്യ പ്രാര്‍ഥനാ സമ്മേളനം: 501 അംഗ സ്വാഗതസംഘം പ്രഖ്യാപിച്ചു

സംഘാടക സമിതി രൂപവത്കരണ കണ്‍വെന്‍ഷന്‍ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

സഅദിയ്യ പ്രാര്‍ഥനാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരണ കണ്‍വന്‍ഷന്‍ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്യുന്നു.

ദേളി | വിശുദ്ധ റമസാന്‍ 25-ാം രാവില്‍ ദേളി സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന് 501 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപവത്കരണ കണ്‍വെന്‍ഷന്‍ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ഥന നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, ബാദുഷ സഖാഫി ഹാദി, അബ്ദുല്ല ഹാജി പൈച്ചാര്‍ പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം (ചെയര്‍മാന്‍), കൊല്ലംപാടി അബ്ദുല്‍ ഖാരിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, സി പി അബ്ദുല്ല ഹാജി ചെരുമ്പ, മുഹമ്മദ് കുഞ്ഞി ഹാജി കണ്ണങ്കുളം, ശകീര്‍ ചെമനാട്, അബൂബക്കര്‍ സഖാഫി തൈര, റസാഖ് ഹാജി മേല്‍പ്പറമ്പ് (വൈസ് ചെയര്‍മാന്‍) സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് (ജനറല്‍ കണ്‍വീനര്‍), സി എം എ ചേരൂര്‍, അഷ്റഫ് കരിപ്പൊടി, ബാദുഷ സഖാഫി ഹാദി, ഇല്യാസ് വൈറ്റ് സോണ്‍, ആബിദ് സഖാഫി മൊവ്വല്‍, സാദിഖ് ആവളം, റഫീഖ് സഖാഫി ചേടിക്കുണ്ട് (കണ്‍വീനര്‍മാര്‍), അഹ്മദലി ബെണ്ടിച്ചാല്‍ (ട്രഷറര്‍).

വിവിധ ഉപ സമിതികള്‍: പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി (പ്രോഗ്രാം), ഖലീല്‍ മാക്കോട്, കബീര്‍ സഖാഫി ചട്ടഞ്ചാല്‍ (പ്രചാരണം), ശരീഫ് സഅദി മാവിലാടം, ഹമീദ് സഅദി കക്കിഞ്ചെ (ഫിനാന്‍സ്), ഹമീദ് മൗലവി ആലംപാടി, ഹമീദ് മൗലവി ദേളി (ഫുഡ്), അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്ല സഅദി ചിയ്യൂര്‍ (സ്വീകരണം), അശ്കര്‍ സഅദി, അസ്‌ലം ബന്താട് (വളണ്ടിയര്‍), താജൂദ്ധീന്‍ ഉദുമ, ജാബിര്‍ ആദൂര്‍ (ഓഫീസ്).

സഅദിയ്യ പ്രാര്‍ഥനാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരണ കണ്‍വന്‍ഷന്‍ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്യുന്നു.