Connect with us

Kasargod

പണ്ഡിതന്മാർ അവരുടെ ഉത്തരവാദിത്വം ഏറെ ശ്രദ്ധയോടെ നിർവഹിക്കേണ്ട കാലഘട്ടം: കുമ്പോൽ തങ്ങൾ

1500 വർഷങ്ങൾക്ക് മുമ്പ് പ്രവാചകർ നമുക്ക് ഏൽപ്പിച്ച ദീൻ ഖിയാമത്ത് നാൾ വരെ നിലനിർത്തേണ്ടത് അതാത് കാലത്തുള്ള പണ്ഡിതന്മാരുടെയും ഉമറാക്കളുടെയും കർത്തവ്യമാണെന്ന് തങ്ങൾ

Published

|

Last Updated

മലപ്പുറം | പണ്ഡിതന്മാർ അവരുടെ ഉത്തരവാദിത്വം വളരെയധികം ശ്രദ്ധയോടെ നിർവഹിക്കേണ്ട കാലഘട്ടമാണിതെന്ന് സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോൽ. സമസ്ത നൂറാം വാർഷിക സമ്മേളന വിളംബര സമ്മേളനം മലപ്പുറം കോട്ടക്കൽ ബഹറുൽ ഉലൂം നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1500 വർഷങ്ങൾക്ക് മുമ്പ് പ്രവാചകർ നമുക്ക് ഏൽപ്പിച്ച ദീൻ ഖിയാമത്ത് നാൾ വരെ നിലനിർത്തേണ്ടത് അതാത് കാലത്തുള്ള പണ്ഡിതന്മാരുടെയും ഉമറാക്കളുടെയും കർത്തവ്യമാണ്. മുൻകാല പണ്ഡിതന്മാരും ഉമറാക്കളും ആ കർത്തവ്യം കൃത്യമായി നിർവഹിച്ചുപോന്നിട്ടുണ്ട്. എല്ലാ രംഗങ്ങളിലും നമ്മുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്ത് പൂർണമായും ആ ഉത്തരവാദിത്തം നിർവഹിക്കാൻ പണ്ഡിതന്മാർ രംഗത്ത് വരണമെന്നും തങ്ങൾ വ്യകത്മാക്കി.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനം മലപ്പുറം വാദി ഹറമൈനിയിൽ നടക്കുമെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപിച്ചു. ‘സമസ്ത: 100 പ്രകാശവർഷങ്ങൾ’ എന്ന പ്രമേയത്തിൽ 2027 ജനുവരി 28, 29, 30, 31 തീയതികളിലാകും സമ്മേളനം.

സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, സി. മുഹമ്മദ് ഫൈസി, വണ്ടൂർ അബ്‌ദുൽറഹ്‌മാൻ ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, സുലൈമാൻ സഖാഫി മാളിയേക്കൽ, അബ്ദുൽ ജലീൽ സഖാഫി ചെറുശോല, അലവി സഖാഫി കൊളത്തൂർ എന്നിവർ പ്രസംഗിച്ചു.

Latest