Connect with us

Kerala

പൊതുപരീക്ഷകള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് പരിഷ്‌കരിച്ചു

വൊക്കേഷണല്‍ എക്‌സ്പോ കേരള സ്‌കൂള്‍ നൈപുണ്യ മേള എന്നാക്കി പുനര്‍നാമകരണം ചെയ്തു. പത്രവായനക്ക് ഉള്‍പ്പെടെ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനത്തില്‍ തീരുമാനമായിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം | എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് ഇ പൊതുപരീക്ഷകള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് പരിഷ്‌കരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

ശാസ്ത്രമാസിക മത്സരം ശാസ്‌ത്രോത്സവത്തില്‍ നിന്ന് വേര്‍തിരിച്ചിട്ടുള്ളതിനാല്‍, അതിനായി പ്രത്യേക ഗ്രേസ് മാര്‍ക്ക് നിശ്ചയിച്ചു. സംസ്ഥാനതല വായനാ മത്സരം, ശാസ്ത്ര ടാലന്റ് സെര്‍ച്ച് പരീക്ഷ, സാമൂഹികശാസ്ത്ര ടാലന്റ് സെര്‍ച്ച് പരീക്ഷ, ഗണിതശാസ്ത്ര ടാലന്റ് സെര്‍ച്ച് പരീക്ഷ എന്നിവക്ക് സമാനമായി സംസ്ഥാനതല മത്സരത്തില്‍ ജേതാക്കളായവര്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത്.

ഒന്നാംസ്ഥാനത്തിന് 20, രണ്ടാം സ്ഥാനത്തിന് 17, മൂന്നാം സ്ഥാനത്തിന് 14 എന്നിങ്ങനെയാണ് ഗ്രേസ് മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. 19 തത്സമയ ഇനങ്ങള്‍ക്കു മാത്രമാണ് ഗ്രേസ് മാര്‍ക്ക്. എ ഗ്രേഡ്-20, ബി ഗ്രേഡ്-15, സി ഗ്രേഡ്-10 എന്നിങ്ങനെയാണ് മാര്‍ക്ക്.

സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായിരുന്ന വൊക്കേഷണല്‍ എക്‌സ്പോ കേരള സ്‌കൂള്‍ നൈപുണ്യ മേള എന്നാക്കി പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.

പത്രവായനക്ക് ഉള്‍പ്പെടെ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ധാരണയായിട്ടില്ലെന്നാണ് വിവരം.